ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം നടത്തി
Friday, September 30, 2022 12:54 AM IST
മ​ണി​ക്ക​ട​വ്: വോ​യ്സ് ഓ​ഫ് മ​ണി​ക്ക​ട​വ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, യു​പി സ്കൂ​ളു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ‘ല​ഹ​രി വി​രു​ദ്ധ നാ​ട് ന​മ്മു​ടെ നാ​ട് ' എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കാ​നാ​യി പ​ത്തി​ല​ധി​കം നി​ർ​ദേ​ശ​ങ്ങ​ൾ ര​ക്ഷി​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.
പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റാ​യ ഡോ. ​വ​ർ​ഗീ​സ് പോ​ൾ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ഉ​ളി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഒ.​വി. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഷാ​ജി വ​ർ​ഗീ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജാ​ൻ​സി കു​ന്നേ​ൽ, ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എം.​നീ​ല​ക​ണ്ഠ​ൻ, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ണ്ണി ജോ​ൺ, സ​ജി ത​കി​ടി​പ്പു​റം, റോ​ബി​ൻ മു​റി​ഞ്ഞ​ക​ല്ലേ​ൽ, ബി​ജു പ​ര​യ്ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.