മ​ഞ്ഞ​പ്പി​ത്ത​ത്തി​നെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്കണം: ഡിഎംഒ
Tuesday, September 27, 2022 12:57 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്തം (എ​ഇ) റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ഭാ​ഗ​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു. മ​ലി​ന​മാ​യ ഭ​ക്ഷ​ണ​ത്തി​ൽ കൂ​ടി​യും, മ​ലി​ന​ജ​ല​ത്തി​ൽ കൂ​ടി​യും കൂ​ടാ​തെ വ്യ​ക്തി​ശു​ചി​ത്വം, പ​രി​സ​ര ശു​ചി​ത്വം എ​ന്നി​വ പാ​ലി​ക്കാ​ത്ത​വ​രി​ലും രോ​ഗം ബാ​ധി​ക്കു​ന്നു. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. ത​ണു​ത്ത​തും പ​ഴ​കി​യ​തും തു​റ​ന്നു വെ​ച്ച​തു​മാ​യ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ ക​ഴി​ക്കാ​തി​രി​ക്കു​ക. വ​ഴി​യോ​ര​ത്തു അ​നാ​രോ​ഗ്യ​ക​ര​മാ​യ ത​ര​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ക​ഴി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.