വോ​ട്ട് തേ​ടി രാ​ഹു​ൽ ഗാ​ന്ധി : കൊ​ടും ചൂ​ടി​നെ അ​വ​ഗ​ണി​ച്ചെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ
Wednesday, April 17, 2024 5:14 AM IST
മു​ക്കം: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ആ​വേ​ശ​മാ​യി.

ക​ത്തി​ജ്വ​ലി​ക്കു​ന്ന വേ​ന​ൽ ചൂ​ടി​നെ പോ​ലും അ​വ​ഗ​ണി​ച്ച് ആ​യി​ര​ങ്ങ​ളാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​നാ​യി കൊ​ടി​യ​ത്തൂ​രി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. തെ​യ്യ​ത്തും​ക​ട​വ് മു​ത​ൽ കൊ​ടി​യ​ത്തൂ​ർ വ​രെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്.

രാ​വി​ലെ മു​ത​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വൃ​ദ്ധ​രു​മ​ട​ക്കം രാ​ഹു​ലി​നെ കാ​ണാ​ൻ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. 11.15 ഓ​ടെ രാ​ഹു​ൽ ഗാ​ന്ധി തെ​യ്യ​ത്തും​ക​ട​വി​ലെ​ത്തി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം അ​ണ​പൊ​ട്ടി.

മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചും ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചും ജ​ന​ങ്ങ​ൾ രാ​ഹു​ൽ ഗാ​ന്ധി​യെ വ​ര​വേ​റ്റു. കൊ​ടി​യ​ത്തൂ​ർ അ​ങ്ങാ​ടി​യി​ൽ വ​ച്ച് ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ച്ച രാ​ഹു​ൽ ഗാ​ന്ധി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യും ബി​ജെ​പി​ക്കെ​തി​രെ​യും രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ന​ട​ത്തി​യ​ത്.

കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ, തെ​ലു​ങ്കാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി ഡ​ൻ​സാ​രി അ​ന​സൂ​യ (സീ​ത​ക്ക), കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം​എ​ൽ​എ, സെ​ൻ​ട്ര​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ,

വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ർ എ​ന്നി​വ​രും രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജ്യോ​തി വി​ജ​യ​കു​മാ​ർ രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. 12.10ഓ​ടെ കൊ​ടി​യ​ത്തൂ​രി​ലെ റോ​ഡ് ഷോ ​പൂ​ർ​ത്തി​യാ​ക്കി​യ രാ​ഹു​ൽ ഗാ​ന്ധി മ​ല​പ്പു​റം ജി​ല്ല​യി​ലെ കീ​ഴു​പ​റ​ന്പി​ലേ​ക്ക് പോ​യി.