നേ​രി​ല്‍​കാ​ണാ​ന്‍ ഷാ​ഫി​യെ​ത്തി; ചി​രു​ത​യു​ടെ മു​ഖ​ത്ത് ആ​ന​ന്ദ​ച്ചി​രി
Tuesday, April 16, 2024 6:09 AM IST
പേ​രാ​മ്പ്ര: നേ​രി​ല്‍ കാ​ണാ​ന്‍ എ​ത്തു​മെ​ന്ന് വീ​ഡി​യോ കോ​ളി​ലൂ​ടെ ന​ല്‍​കി​യ ഉ​റ​പ്പ് പാ​ലി​ച്ച് വ​ട​ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​ഫി പ​റ​മ്പി​ല്‍. ഷാ​ഫി​യെ നേ​രി​ല്‍ കാ​ണ​ണ​മെ​ന്ന് 104 വ​യ​സു​ള്ള മു​തു​വ​ണ്ണാ​ച്ച ക​രി​ങ്ങാ​ട്ട് ചി​രു​ത ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​മ​റി​ഞ്ഞ ഷാ​ഫി ചി​രു​ത​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വീ​ഡി​യോ കോ​ളി​ലൂ​ടെ സം​സാ​രി​ച്ചി​രു​ന്നു. അ​ടു​ത്ത ദി​വ​സം ത​ന്നെ നേ​രി​ട്ടു വ​രാ​മെ​ന്ന് ഷാ​ഫി ഉ​റ​പ്പും ന​ല്‍​കി.

വി​ഷു ദി​ന​ത്തി​ല്‍ ഉ​ച്ച​യ്ക്കാ​ണ് ഷാ​ഫി ചി​രു​ത​യെ കാ​ണാ​നെ​ത്തി​യ​ത്. ഇ​ഷ്ട സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ട​പ്പോ​ള്‍ ചി​രു​ത​യു​ടെ മു​ഖ​ത്ത് സ​ന്തോ​ഷ​ച്ചി​രി വി​ട​ര്‍​ന്നു. ഏ​റെ നേ​രം ഇ​രു​വ​രും സം​സാ​രി​ച്ചു.

പൊ​ന്നാ​ട അ​ണി​യി​ച്ച് ചി​രു​ത​യെ ആ​ദ​രി​ച്ച ഷാ​ഫി​യു​ടെ ത​ല​യി​ല്‍ കൈ​വ​ച്ച് അ​നു​ഗ്ര​ഹി​ച്ചാ​ണു യാ​ത്ര​യാ​ക്കി​യ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്, ആ​ര്‍.​കെ. മു​നീ​ര്‍, ഇ. ​അ​ശോ​ക​ന്‍, രാ​ജ​ന്‍ മ​രു​തേ​രി, ആ​നേ​രി ന​സീ​ര്‍, വി.​പി. ഇ​ബ്രാ​ഹിം, സ​ത്യ​ന്‍ ക​ല്ലൂ​ര്‍, എ​സ്. സു​ന​ന്ദ്, പു​തു​ക്കു​ടി അ​ബ്ദു​റ​ഹി​മാ​ന്‍, ഇ.​ടി. സ​രീ​ഷ്, ഷി​ഹാ​ബ് ക​ന്നാ​ട്ടി, കെ.​പി. റ​സാ​ഖ് എ​ന്നി​വ​ര്‍ ഷാ​ഫി പ​റ​മ്പി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.