നീ​ർ​നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മി​ല്ല; ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ം
Tuesday, April 16, 2024 6:09 AM IST
മു​ക്കം: ഇ​രു​വ​ഞ്ഞി​പ്പു​ഴ, ചാ​ലി​യാ​ർ, ചെ​റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നീ​ർ​നാ​യ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​രു​വ​ഞ്ഞി​പ്പു​ഴ ആ​ക്‌​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്നു.

നീ​ർ​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നീ​ർ​നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ലും ഇ​രു​വ​ഞ്ഞി കൂ​ട്ടാ​യ്മ ഉ​ൾ​പ്പെ​ടെ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് മു​ക്കം ന​ഗ​ര സ​ഭ, കൊ​ടി​യ​ത്തൂ​ർ, കാ​ര​ശേ​രി തു​ട​ങ്ങി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്. 29ന് ​കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലും 30ന് ​കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലും മേ​യ് ഒ​ന്നി​ന് മു​ക്കം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ന്നി​ലും സ​മ​രം ന​ട​ക്കും.