എ​ട​ക്ക​ര: വേ​ദ​നി​ക്കു​ന്ന​വ​ന് ആ​ശ്വാ​സ​ത്തി​ന്‍റെ തെ​ളി​നീ​ര് പ​ക​ർ​ന്നു ന​ൽ​കു​ന്ന മു​ഖ​മാ​യി​രു​ന്നു കെ.​ആ​ർ. ഭാ​സ്ക​ര​ൻ​പി​ള്ള എ​ന്ന് ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. എ​ട​ക്ക​ര പൗ​ര​സ​മി​തി സം​ഘ​ടി​പ്പി​ച്ച പാ​ലേ​മാ​ട് വി​വേ​കാ​ന​ന്ദ വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യം സ്ഥാ​പ​ക​ൻ കെ.​ആ​ർ. ഭാ​സ്ക​ര​ൻ​പി​ള്ള അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ട​ക്ക​ര പ്ര​സ്റ്റീ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​ഐ ദേ​ശീ​യ ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​ത്യ​ൻ മൊ​കേ​രി, ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്, ഡി​വൈ​എ​ഫ്ഐ ജി​ല്ല പ്ര​സി​ഡ​ന്‍റ് പി. ​ഷെ​ബീ​ർ, വ്യ​വ​സാ​യി കാ​രാ​ട​ൻ സു​ലൈ​മാ​ൻ, ഷാ​ജി എ​ട​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി, മു​ൻ എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ശ​ശി​ധ​ര​ൻ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​റീ​ന മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.