എസ്ഡിപിഐ സ്ഥാനാർഥി പത്രിക നൽകി
1564036
Sunday, June 1, 2025 5:35 AM IST
നിലന്പൂർ: എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചക്ക് മൂന്നിന് സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ കരുളായി എന്നിവർക്കൊപ്പമാണ് ഉപവരണാധികാരി നിലന്പൂർ തഹസിൽദാർ എം.പി. സിന്ധുവിന്റെ മുന്‍പാകെ പത്രിക സമർപ്പിച്ചത്.
നിലന്പൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ വോട്ടർമാർ അതൃപ്തരാണെന്നും രാഷ്ട്രീയവും വികസനവും ചർച്ചയായി ഉയർന്നു തുടങ്ങിയത് മണ്ഡലത്തിൽ വിചിന്തനത്തിന് വഴിയൊരുക്കാൻ സാധ്യതയുണ്ടെന്നും റോയ് അറക്കൽ പറഞ്ഞു. സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി ഇന്ന് വിവിധ പഞ്ചായത്തുകളിൽ നടക്കുന്ന കണ്‍വൻഷനുകളിൽ പങ്കെടുക്കും.