പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് ഗ്രാ​മോ​ത്സ​വം നാ​ടി​ന്‍റെ മൊ​ത്തം ആ​ഘോ​ഷ​മാ​യി മാ​റി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ കു​ന്ന​ക്കാ​വ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വേ​ദി​യാ​യ ഗ്രാ​മോ​ത്സ​വ​ത്തി​ൽ പ​ങ്കു​കൊ​ള്ളാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.

കു​ന്ന​ക്കാ​വ് കേ​ന്ദ്ര​മാ​യ സം​ഗ​മം വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​ക്ക് കീ​ഴി​ലെ 59 അ​യ​ൽ​ക്കൂ​ട്ടം അം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ വ്യ​ത്യ​സ്ത ഉ​ത്പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ വി​പ​ണ​ന മേ​ള, സാം​സ്കാ​രി​ക സ​മ്മേ​ള​നം, വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ ഫെ​യിം മീ​ര മ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഗീ​ത വി​രു​ന്ന് തു​ട​ങ്ങി​യ​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് മെ​മ്പ​ർ സ​ൽ​മ കു​ന്ന​ക്കാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

മ​ല​പ്പു​റം എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി​യാ​ണ് വി​പ​ണ​ന​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് വി​ജ​യി​ക​ളെ എ​ഡി​എം ആ​ദ​രി​ച്ചു. കെ. ​യൂ​സു​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗ​മം വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ. ശം​സു​ദ്ദീ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വൈ​കു​ന്നേ​രം ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ൽ​മ കു​ന്ന​ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ൻ, കു​ന്ന​ക്കാ​വ് ഒ​രു​മ ചെ​യ​ർ​മാ​ൻ കെ.​പി. പു​രു​ഷോ​ത്ത​മ​ൻ, ഒ​രു​മ പ്ര​സി​ഡ​ന്ഞ​ര് അ​ഡ്വ. ടി.​കെ. ശ​ങ്ക​ര​ൻ, മോ​ഹ​ൻ ചെ​റു​ക​ര, മ​ല​യ​ങ്ങാ​ട്ടി​ൽ മു​ഹ​മ്മ​ദ്, പി.​കെ. കേ​ശ​വ​ൻ, പി.​പി. ഫൈ​സ​ൽ, പാ​ർ​വ​തി ഭാ​യ് ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. എ​സ്എ​സ്എ​ൽ​സി​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​ർ, വാ​ർ​ഡി​ലെ മാ​തൃ​ക ക​ർ​ഷ​ക​ർ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, ഹെ​ൽ​പ്പ​ർ​മാ​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.