നിയന്ത്രണംവിട്ട കാർ പഴക്കടയിലേക്ക് ഇടിച്ചുകയറി
1561147
Tuesday, May 20, 2025 7:33 AM IST
നിലമ്പൂർ: ജനതപ്പടിയിൽ അടച്ചിട്ട വഴിയോര പഴക്കടയിലേക്ക് കാർ ഇടിച്ചു കയറി. ഇന്നലെ പുലർച്ചെ രണ്ടിനാണ് സംഭവം. ആളൊഴിഞ്ഞ സമയത്തായതിനാൽ ആർക്കും പരിക്കില്ല. റോഡരികിൽ നിർത്തിയ ബൈക്കിലാണ് ആദ്യം കാർ ഇടിച്ചത്. തുടർന്ന് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. കാർ തകർന്നിട്ടുണ്ട്. പഴങ്ങളും സാമഗ്രികളും നശിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് നിഗമനം.