മ​ഞ്ചേ​രി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ എ​ഐ​സി​സി മെ​മ്പ​റു​മാ​യ മം​ഗ​ലം ഗോ​പി​നാ​ഥി​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ മ​ഞ്ചേ​രി​യി​ലെ​ത്തി. മ​ഞ്ചേ​രി ശാ​ന്തി​ഗ്രാ​മി​ലെ മം​ഗ​ലം ഗോ​പി​നാ​ഥി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ എം ​എ​ല്‍​എ അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ല്‍ അ​ടു​ത്ത​കാ​ലം വ​രെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്ന മം​ഗ​ലം ഗോ​പി​നാ​ഥ് ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ തു​ട​ര്‍​ന്ന് വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. കെ​പി​സി​സി മെ​മ്പ​ര്‍ റ​ഷീ​ദ് പ​റ​മ്പ​ന്‍, ജി​ല്ലാ കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി അ​സീ​സ് ചീ​രാ​ന്തൊ​ടി, ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ വി.​പി. ഫി​റോ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വ​ല്ലാ​ഞ്ചി​റ ഹു​സൈ​ന്‍, മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ഹ​നീ​ഫ മേ​ച്ചേ​രി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബൈ​ര്‍ വീ​മ്പൂ​ര്‍, ബ്ലോ​ക് സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ന്‍ മു​ള്ള​മ്പാ​റ, മെ​ഹ​റൂ​ഫ് പ​ട്ട​ര്‍​കു​ളം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.