ലഹരിക്കെതിരേ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
1561143
Tuesday, May 20, 2025 7:33 AM IST
മഞ്ചേരി: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തില്‍ നിന്നും പുതുതലമുറയെ സംരക്ഷിക്കാന്‍ "കാല്പന്ത് കളിയാണ് ലഹരി' എന്ന സന്ദേശം നല്കി എസ്ഡിപിഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
സന്തോഷ് ട്രോഫി താരം അഫ്ദല്‍ മുത്തു ഉദ്ഘാടനം ചെയ്ത ടൂര്‍ണമെന്റിന് നഗരസഭ കൗണ്‍സിലര്‍ മുജീബ് റഹ്മാന്, മണ്ഡലം പ്രസിഡന്റ് ലത്തീഫ് വല്ലാഞ്ചിറ, സെക്രട്ടറിമാരായ അസ്ലം മുള്ളമ്പാറ, അഷ്റഫ് എടപ്പറ്റ, ട്രഷറര്‍ ഒ. കരീം, ജോയിന്റ് സെക്രട്ടറി തരകന് ഉവൈസ്, കമ്മിറ്റി അംഗങ്ങളായ ഒ.എ. സല്മാന്, ഉണ്ണി മുഹമ്മദ് കുരിക്കള്‍ എന്നിവര്‍ നേതൃത്വം നല്കി.