അവകാശ സംരക്ഷണത്തിനായി സെക്രട്ടറിയേറ്റ് മാർച്ചും ധർണയും
1261989
Wednesday, January 25, 2023 12:24 AM IST
തിരുവനന്തപുരം: പട്ടികജാതി അവകാശങ്ങൾ ഓരോന്നായി ഇല്ലാതാക്കുന്ന സാഹചര്യത്തിൽ അവകാശ സംരക്ഷണത്തിനായി ചേരമർ ഒന്നായി സമരരംഗത്തേക്ക് അണിനിരക്കുമെന്നു അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. അശോക് കുമാർ. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നു സെക്രട്ടേറിയറ്റ് നടയിലേക്ക് നടത്തിയ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് സെക്രട്ടേറിയറ്റ് പടിക്കൽ സംസ്ഥാന പ്രസിഡന്റ് ഇൻ ചാർജ് എം.കെ അപ്പുക്കുട്ടന്റെ അധ്യക്ഷതയിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
പട്ടികജാതി വിദ്യാർഥികളുടെ നിർത്തലാക്കിയ സ്കോളർഷിപ്പ് പുനഃസ്ഥാപിക്കുക, ഭൂമിയില്ലാത്ത പട്ടികജാതിക്കാർക്ക് ഭൂമി നൽകുക, സ്പെഷൽ റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കുക. ജാതി സർട്ടിഫിക്കറ്റ് കാലാവധി ഒരു വർഷമാക്കി സമുദായ സംഘടനകളുടെ സാക്ഷ്യപത്രം നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
സംസ്ഥാന ട്രഷറർ കെ. കുട്ടപ്പൻ സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോപി മഞ്ചാടിക്കര, ഒ.കെ. സാബു, തങ്കച്ചൻ മ്യാലിൽ, മധു നീണ്ടൂർ, കെ.സി മനോജ്, രാജേഷ് കല്ലൂപ്പാറ, സുനിൽകുമാർ, എ.വി സാബു, എന്നിവർ പ്രസംഗിച്ചു.
വിവിധ സമുദായ സംഘടനകളുടെ നേതാക്കൻമാരായ കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം വിനോദ്, സിഎസ്ഡിഎസ് സംസ്ഥാന ചെയർമാൻ എം.എസ്. സജൻ, ഡിസിയുഎഫ് സംസ്ഥാന ചെയർമാൻ രാജ്മോഹൻ തന്പുരാൻ എന്നിവർപ്രസംഗിച്ചു.