പൊതുജനം ഇറച്ചിക്കോഴികളോ?
പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ രചിച്ച "കോഴി' എന്ന കഥയിലെ നായകനായ നാണപ്പൻ വലിയൊരു സാമൂഹ്യ വിമർശകൻ തന്നെയാണ്. ഒരു ഇറച്ചിക്കോഴിയുടെ നിസഹായവസ്ഥയെ സമകാലിക രാഷ്ട്രീയവുമായി ചേർത്ത് ശക്തമായ സാമൂഹ്യ വിമർശനമാണ് കഥാകാരൻ നടത്തുന്നത്.
സമാനമായ കഥകൾ വി. കെ. എൻ എഴുതിയിട്ടുണ്ട്. നാടൻകോഴിയോട് പഥ്യമുള്ള അമേരിക്കക്കാരനോട് കോഴിപിടുത്തത്തിന്റെ ടെക്നിക്ക് പറഞ്ഞു കൊടുക്കുന്ന ഡ്രൈവർ നാണപ്പൻ കോഴിപിടുത്തം പാർട്ടിസഖാക്കന്മാരുടെ അടവുകൾ പോലെയാണെന്ന് നർമത്തിലൂടെ പ്രതിപാദിക്കുന്നു.
പയ്യെ വലമുറുക്കണം, പിന്നെ വാൾ, പിന്നെ കൊല്ലലും തടുക്കലും അങ്ങനെ രാഷ്ട്രീയ കുതന്ത്രങ്ങൾ കുരുക്കഴിയുന്ന നാണപ്പന്റെ വിമർശനങ്ങൾ തികച്ചും കാലികമായ പ്രസ്താവനകൾ.
വിവരമില്ലെങ്കിലും കൂവാൻ ഇവറ്റകൾ മതിയെന്ന് കഥാകാരൻ വെളിപ്പെടുത്തുകയാണ് നാണപ്പനിലൂടെ. കാൽചുവട്ടിൽ കിടന്നു ഗർജ്ജിച്ചോളും പാവംകോഴികൾ കത്തി കയറുന്നതറിയാതെ.
നിലാവുപൊഴിയുംപോലെ ഒരു കോഴിയുടെ തൊലിയുരിയുന്നത് മനുഷ്യരുടെ നിസ്സഹാ യവസ്ഥ വെളിപ്പെടുത്തുന്നു. കോഴിയുടെ പരിഭ്രമം സ്വരക്ഷയാണ്.
ആ രക്ഷ ലഭിക്കാതെ ഒരു കോഴി പ്രാണരക്ഷാർത്ഥം ഓടിമറയുന്നതും വീണ്ടും വേട്ടക്കാരന്റെ കയ്യിൽപ്പെടുന്നതും ഉടഞ്ഞു വീഴുന്ന ജീവിതത്തിലേക്കുള്ള സൂചനയാണ്. കോഴിയെ ജീവിതത്തിലെ ഒരു അധ:സ്ഥിതവർ ഗ്ഗമായിട്ടാണ് അനാവരണം ചെയ്യുന്നത്.
കാരൂരിനെ വേറിട്ടുവായിക്കാൻ ഈ കഥതന്നെ ധാരാളം. രാജാവ് നഗ്നനാണെന്നു അല റിപ്പറഞ്ഞവന്റെ നാവ് അറുത്തുമാറ്റപ്പെട്ടപ്പോൾ രാജാവ് മൗനത്തിന്റെ അറയിലായിരുന്നു.
കണ്ണും ചെവിയും നാവും ഉള്ളവരെ ഇരുട്ടറകളിൽ തള്ളുന്ന രാജവിദ്യ ഇന്നും തുടരുന്നു. വിങ്ങി പ്പൊട്ടിനിൽക്കുന്ന മനുഷ്യഹൃദയങ്ങൾ അഗ്നിയാവാൻ അധികസമയം വേണ്ട എന്ന് കഥാകാരൻ പറയാതെ പറയുന്നു.
നമ്മുടെ സമകാലിക രാഷ്ട്രീയത്തെ തൊലി പൊളിച്ചു കാട്ടുകയാണ് പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച "കാട്ടുകോഴികൾ' എന്ന കഥാസമാഹാരത്തിലെ കോഴി എന്ന കാരൂർ കഥ.
മിഥില