ഉയിരടയാളങ്ങൾ
Thursday, October 31, 2024 3:39 PM IST
എഴുത്തുകാരൻ വിനീത് വിശ്വദേവ്
പ്രസാധകർ സൈകതം ബുക്ക്സ്
വില 180 രൂപ
അനുഭവങ്ങളുടെ അഭ്രപാളികളെ ശിഥിലീകരിക്കുന്ന ചില രേഖപോലെയാണ് കാലത്തിന്റെ ഇടപെടലുകൾ ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിക്കുന്നത്. പരിചിതമോ അപരിചിതമായ അനുഭവത്തിലൂടെ കടന്നുപോയതുമായ കഥകൾ ഓരോ വായനക്കാരനിലൂടെയും സംഭവിക്കാൻ സാധ്യതയുണ്ട്.
അനുഭവത്തിലധിഷ്ഠിതമായ ദിനരാത്രങ്ങളുടെ യാത്രയാണ് നമ്മുടെ എല്ലാവരുടെയും ജീവിതം. നാം മറ്റുള്ളവരുടെ ജീവിതത്തിലൂടെയോ കാഴ്ചപ്പാടിലൂടെയോ കടന്നു പോകുമ്പോൾ മുന്നിൽ രേഖാചിത്രമായി മാറിയ കഥകളാണ് ഉയിരടയാളങ്ങൾ എന്ന പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.