കാർപ്പാത്തിയൻ പർവ്വതനിരകളിലൂടെ
ലോക സഞ്ചാര ഭൂപടത്തിൽ മുന്നിൽ നിൽക്കുന്ന ലോകസഞ്ചാരികളുടെ പ്രമുഖ കേന്ദ്ര മാണ് ഡ്രാക്കുള കോട്ട സ്ഥിതിചെയ്യുന്ന കാർപ്പാത്തിയൻ പർവ്വത നിരകൾ. ഹിമാലയ പർവ്വതങ്ങൾക്ക് സമാനമായി മഞ്ഞുറഞ്ഞു കിടക്കുന്ന യൂറോപ്പിലെ വന്യമലകളായ കാർപ്പാത്തിയൻ പർവ്വതനിരകളെക്കുറിച്ച് സമഗ്രമായി പഠിക്കുവാൻ വളരെ ദീപ്തിമത്തായുള്ള ഒരു വൈജ്ഞാനിക ഗ്രന്ഥമാണ് ലോക സഞ്ചാരിയായ കാരൂർ സോമൻ രചിച്ച "കാർപ്പാത്തിയൻ പർവ്വത നിരകൾ റൊമാനിയ'യാത്രാ വിവരണം.
റൊമാനിയൻ പർവ്വത നിരകളിലെ ഡ്രാക്കുള കോട്ടക്കുള്ളിൽ കാണുന്നത് പ്രേതഭൂതങ്ങ ളുടെ മരണ സൗന്ദര്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഹൊറർ സിനിമകൾ ഇറങ്ങിയിട്ടു ള്ളത് ഡ്രാക്കുളയെ അനുകരിച്ചാണ്. ഡ്രാക്കുള കോട്ട നേരിൽ കണ്ട് അവിടുത്തെ നേർക്കാഴ്ചകൾ മനുഷ്യ മനസനെ വല്ലാതെ ഉലയ്ക്കുന്ന വിധം വികാര നിർഭരമായി ഈ പുസ്തക ത്തിൽ എഴുതി യിരിക്കുന്നു. ഈ ഭയം, ഭീതി, ആകാംക്ഷ കാരൂരിന്റെ ആഫ്രിക്കൻ യാത്രാ വിവരണങ്ങളിലും കാണാം.
വിദേശ രാജ്യങ്ങളുടെ ചരിത്ര സാക്ഷ്യങ്ങളെ സ്വന്തം അനുഭവത്തിലൂടെ വരച്ചു കാട്ടുന്ന തിൽ യുആർഎഫ് ലോക റിക്കാർഡ് ജേതാവ് കാരൂർ സോമന്റെ ആഖ്യാന പാടവം അത്ഭുതാ വഹമാണ്. യൂറോപ്പ്, ആഫ്രിക്കയെക്കുറിച്ച് അദ്ദേഹം എഴുതുമ്പോൾ ആ രാജ്യത്തു പോകാതെ തന്നെ സൂക്ഷ്മമായി ആ രാജ്യത്തെ അനാവരണം ചെയ്യുവാൻ സാധിക്കുന്നുണ്ട്.
ആ രാജ്യങ്ങളുടെ സമഗ്ര ചിത്രം തന്നെയാണ് വായനക്കാരന് ലഭിക്കുന്നതെന്ന് സി. രാധാകൃഷ്ണനും സിപ്പി പള്ളിപ്പുറവും എഴുതിയത് വായിച്ചിട്ടുണ്ട്. എസ്.കെ. പൊറ്റക്കാടിന് ശേഷം ഓരോ രാജ്യത്തെക്കുറിച്ചും വളരെ സമഗ്രമായി എഴുതി കണ്ടിട്ടുള്ളത് കാരൂരാണെന്ന് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കാരൂരിന്റെ ആത്മകഥ "കഥാകാരന്റെ കനൽ വഴികൾ'കഴിഞ്ഞ വർഷമാണ് കോട്ടയം പബ്ലിക് ലൈബ്രറിയിൽ നിന്നും വായിച്ചത്. ശക്തമായ നിലപാടുകളോടെ മുഖം നോക്കാതെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന കാരൂരിന്റെ തൂലിക മലയാള ഭാഷയ്ക്കു തന്നെ ഒരു മുതൽകൂട്ടാണ്.
പത്തിലധികം സാഹിത്യ മേഖലകളിൽ കയ്യൊപ്പ് ചാർത്തിയിട്ടുള്ള കാരൂരിന്റെ ലേഖനങ്ങൾ, ഇംഗ്ലീഷ് നോവലുകൾ തുടങ്ങിയവയിലെല്ലാം അപൂർവ്വങ്ങളിൽ അപൂർവുമായ പ്രതിഭയുടെ അത്ഭുതക്കാഴ്ചകളാണ് ദർശിക്കുവാൻ സാധിക്കുന്നത്. നോവലുക ളിലും, കഥകളിലും യാതൊരു കൃത്രിമത്വവുമില്ലാതെ മനുഷ്യരുടെ പച്ചയായ ജീവിതമാണ് വെളിപ്പെടു ത്തുന്നത്.
ലളിതവും സുന്ദരവുമായ രചനാശൈലിയാണെങ്കിലും കൊടുങ്കാറ്റിനകത്ത് പെട്ട പ്രതീതി യാണ് അദ്ദേഹത്തിന്റെ ഓരോ പുസ്തകവും വായനക്കാരന് പകർന്നു നൽകുന്നത്. ആഫ്രിക്കയടക്കം പത്തോളം വിദേശ യാത്രാ വിവരണങ്ങൾ ആമസോൺ, പ്രഭാത് ബുക്സിലുണ്ട്.
ഇത്ര മാത്രം സൗന്ദര്യാനുഭൂതിയോടെ ഒരു രാജ്യത്തിന്റെ ചരിത്രമടക്കം വിശ കലനം ചെയ്യുന്ന യാത്രാവിവരണങ്ങളെഴുതുവാൻ സർഗാത്മക സാഹിത്യ രചനകൾ രചിക്കു ന്നവർക്ക് മാത്രമേ സാധിക്കൂ.
"കാർപ്പാത്തിയൻ മലനിരകളിലൂടെ റൊമാനിയ'യുടെ യാത്രാ വിവരണത്തിലും പ്രകൃതിസൗന്ദര്യവും, രാഷ്ട്രീയ ചരിത്രവും, സ്മാരകങ്ങളും, മ്യൂസി യങ്ങളും എല്ലാം കൺമുന്നിലെന്ന പോലെ ദൃശ്യാവിഷ്കാര ഭംഗിയോടെ അവതരിപ്പിച്ചിട്ടുണ്ട്.
ആകാംക്ഷാഭരിതമായ അദ്ധ്യായങ്ങളിലൂടെയാണ് കാരൂരിനൊപ്പം കാർപ്പാത്തിയൻ പർവ്വതനിരകളി ലൂടെ യാത്ര ചെയ്യേണ്ടത്. ഡ്രാക്കുള കോട്ടയിലെ നിഗൂഡതകൾ തെല്ലൊരു വിസ്മയത്തോടെ മാത്രമേ വായിക്കാനാകൂ.
ഡ്രാക്കുള നോവലിലെ വീരോതിഹാസ വ്ലാഡ് ഡ്രാക്കുള രാജാവ് ശത്രുക്കളെ സംഹരിച്ച് ഭൂത പ്രേതചെകുത്താനായി ആരെയെങ്കിലും അമ്പരപ്പിക്കുന്നുണ്ടെങ്കിൽ അതിലൊരു പങ്ക് ഈ പർവ്വത ശിഖരങ്ങൾക്കുമുണ്ടെന്നാണ് ഗ്രന്ഥകാരൻ പറയുന്നത്.
താഴ്വാരത്തിൽ നിന്ന് 2500 അടി ഉയരത്തിലുള്ള മലമുകളിലെ ഓക്കു മരത്തിൽ കാണുന്ന ക്രൂരഭാവമുള്ള നത്തിനെയും, കാതുകളിൽ ആഴ്ന്നിറങ്ങുന്ന ചെന്നായയുടെ നടുക്കുന്ന ഗർജ്ജ നത്തെക്കുറിച്ചുമെല്ലാം വായനക്കാരന്റെ മനസിൽ ഭീതി നിറയ്ക്കുന്ന ചെകു ത്താന്മാരുടെ ഡ്രാക്കുളകോട്ടയിൽ എന്ന അധ്യായം വായിക്കുമ്പോൾ കാരൂരിന് ഹൊറർ സാഹിത്യവും നന്നായി വഴങ്ങുമെന്ന് ഏതൊരു വായനക്കാരനും സമ്മതിക്കും.
രാജഭരണത്തിൽ നിന്ന് കമ്മ്യൂ ണിസത്തിലേക്ക്, റൊമാനിയയിലെ ചരിത്രമ്യൂസിയം, ബുക്കാറെസ്റ്റിൽ പുലരി പോലൊരു മ്യൂസിയം തുടങ്ങിയ അദ്ധ്യായങ്ങളിലൂടെ കടന്നു പോകുമ്പോൾ ഗ്രന്ഥകാരന്റെ ഗവേഷണ നിപുണതക്കു മുൻപിൽ നമിച്ചു പോകും.
സഞ്ചാര പഥങ്ങളിൽ മാതൃഭാഷ വികാര സാന്ദ്രമായി പങ്കു വയ്ക്കുവാൻ മടിയില്ലാത്ത വർക്കും, വിദേശഭാഷാ പരിജ്ഞാനം മുന്തിരിച്ചാറു പോലെ ഊറ്റിക്കുടിച്ചിട്ടുള്ളവർക്കും സിര കളിൽ കത്തിപ്പടരുന്ന വികാരമാണ് മാതൃഭാഷ. മലയാള ഭാഷാസാഹിത്യത്തിനു വേണ്ടി വിദേ ശത്തിരുന്ന് ത്യാഗോജ്ജ്വലമായ പരിശ്രമങ്ങളാണ് കാരൂർ സോമൻ നടത്തുന്നത്.
വരുംതലമുറക്കാർക്ക് വിജ്ഞാനം പകരുന്ന ഒട്ടേറെ വിവരങ്ങൾ പുസ്തകങ്ങളിൽ ഉൾ പ്പെടുത്താറുണ്ട്. പ്രമേയ സ്വീകരണത്തിലും വൈവിധ്യം കാത്തു സൂക്ഷിക്കുന്ന കാർപ്പാത്തിയൻ പർവ്വത നിരകളിലൂടെയുള്ള സഞ്ചാരം ഒരു ഡിറ്റക്ടീവ് നോവൽ വായിക്കുന്ന ആവേശത്തോടെ അനുഭവിക്കാവുന്ന വ്യത്യസ്ത യാത്രാ വിവരണമാണ്.
പ്രഭാത് ബുക്സ്, ആമസോൺ പ്രസിദ്ധീകരിച്ച ഈ യാത്രാവിവരണം മലയാള ഭാഷയ്ക്കൊരു മുതൽകൂട്ടാണ്.
മിനി സുരേഷ്