കാർ വിപണിയിൽ കടുത്ത പോരാട്ടം
കാർ വിപണിയിൽ കടുത്ത പോരാട്ടം
Monday, May 6, 2024 12:50 PM IST
എ​സ്. റൊ​മേ​ഷ്
കാ​ർ വി​ല്പ​ന​യു​ടെ ക​ണ​ക്കി​ൽ എ​ന്നും ഇ​ന്ത്യ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് മാ​രു​തി​ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. എ​തി​രാ​ളി​ക​ൾ​ക്കൊ​ന്നും അ​ടു​ത്തെ​ത്താ​നാ​വാ​ത്ത ത​ര​ത്തി​ലാ​ണ് മാ​രു​തി​യു​ടെ വി​ല്പ​ന.

എ​ന്നാ​ൽ ഏ​പ്രി​ലി​ൽ അ​വ​ർ ഉ​ദ്ദേ​ശി​ച്ച വി​ൽ​പ്ന ല​ക്ഷ്യം നേ​ടാ​നാ​യി​ല്ല എ​ന്ന​താ​ണ് പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മാ​രു​തി​യു​ടെ ഷെ​യ​റി​ന് വി​പ​ണി​യി​ൽ ര​ണ്ടു ശ​ത​മാ​ന​ത്തോ​ളം ഇ​ടി​വു​മു​ണ്ടാ​യി.

വി​പ​ണി​യി​ൽ നി​ര​വ​ധി നി​ർ​മാ​താ​ക്ക​ളു​ണ്ടെ​ങ്കി​ലും വി​പ​ണി യു​ടെ 40 ശ​ത​മാ​ന​വും ഇ​പ്പോ​ഴും കൈ​യാ​ളു​ന്ന​ത് മാ​രു​തി​ത​ന്നെ​യാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തി​നാ​യി ഹ്യു​ണ്ടാ​യി​യും ടാ​റ്റാ​യും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലാ​ണ്. എ​ങ്കി​ലും ഇ​ത്ത​വ​ണ ഹ്യു​ണ്ടാ​യ്ക്കു​ത​ന്നെ​യാ​ണ് ര​ണ്ടാം സ്ഥാ​നം.

മാ​രു​തി സു​സൂ​ക്കി ഏ​പ്രി​ലി​ൽ 1,68,069 കാ​റു​ക​ളാ​ണ് ആ​കെ വി​റ്റ​ഴി​ച്ച​ത്. ഇ​തി​ൽ ക​യ​റ്റു​മ​തി​യും പെ​ടും. 2024 മാ​ർ​ച്ചി​ൽ മാ​രു​തി ക​യ​റ്റു​മ​തി ഉ​ൾ​പ്പെ​ടെ 1,87,196 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ 1,37,952 കാ​റു​ക​ളാ​ണ് മാ​രു​തി ഏ​പ്രി​ലി​ൽ വി​റ്റ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ അ​വ​ർ 1,37,320 കാ​റു​ക​ൾ വി​റ്റ​ഴി​ച്ചി​രു​ന്നു. ഇ​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ വി​ല്പ​ന​യു​ടെ വ​ള​ർ​ച്ചാ​നി​ര​ക്ക് വ​ള​രെ കു​റ​ഞ്ഞ​തി​നാ​ലാ​ണ് ഷെ​യ​റി​ൽ നേ​രി​യ ഇ​ടി​വു​ണ്ടാ​യ​ത്. എ​ന്നാ​ൽ 2022-23ൽ 19,66,164 ​യൂ​ണി​റ്റു​ക​ൾ വി​റ്റ സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 21,35,323 യൂ​ണി​റ്റു​ക​ൾ വി​റ്റ് വ​ന്പ​ൻ നേ​ട്ടം കൊ​യ്തി​രു​ന്നു.

വി​ല്പ​ന​യി​ൽ ക​ന്പ​നി​ക്ക് ഇ​ത്ത​വ​ണ​യും കു​തി​പ്പ് ന​ൽ​കി​യ​ത് യൂ​ട്ടി​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ബ്രെ​സ, ഏ​ർ​ട്ടി​ഗ, എ​സ് എ​എ​ൽ 6 എ​ന്നി​വ​യാ​യി​രു​ന്നു​വെ​ങ്കി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ലി​നെ അ​പേ​ക്ഷി​ച്ച് വാ​ഗ​ൺ ആ​ർ, സ്വി​ഫ്റ്റ്, ബൊ​ലി​നോ എ​ന്നി​വ​യു​ടെ വി​ല്പ​ന​യി​ൽ നേ​രി​യ ഇ​ടി​വു​ണ്ടാ​യി.

ഹ്യു​ണ്ടാ​യ് മോ​ട്ടേ​ഴ്സാ​ണ് ക​ഴി​ഞ്ഞ മാ​സം വി​ല്പ​ന​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. 50,201 വാ​ഹ​ന​ങ്ങ​ൾ അ​വ​ർ വി​റ്റ​ഴി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ ഇ​ത് 49,701 ആ​യി​രു​ന്നു. ഹ്യു​ണ്ടാ​യി​യു​ടെ വി​ല്പ​ന​യി​ൽ എ​ഴു​പ​തു ശ​ത​മാ​ന​ത്തോ​ള​വും എ​സ്‌​യു​വി വി​ല്പ​ന​യി​ൽ​നി​ന്നു​ത​ന്നെ. ക്രെ​റ്റ, എ​ക്സ്റ്റ​ർ, വെ​ന്യു എ​ന്നി​വ​യാ​ണ് വി​ല്പ​ന​യി​ലെ മു​ന്പ​ൻ​മാ​ർ.

വി​ല്പ​ന​ക്ക​ണ​ക്കി​ൽ ഹ്യു​ണ്ടാ​യി​യു​ടെ തൊ​ട്ടു പി​ന്നാ​ലെ ടാ​റ്റാ മോ​ട്ടേ​ഴ്സ് ഉ​ണ്ട്. ഏ​പ്രി​ലി​ൽ അ​വ​ർ 47, 983 കാ​റു​ക​ൾ അ​വ​ർ വി​റ്റു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ ഇ​ത് 47,107 ആ​യി​രു​ന്നു. ഹ്യു​ണ്ടാ​യി​യു​മാ​യി വി​ല്പ​ന ക​ണ​ക്കി​ൽ വെ​റും ര​ണ്ടു ശ​ത​മാ​ന​ത്തി​ന്‍റെ വ്യ​ത്യാ​സം.

തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള​ത് മ​ഹീ​ന്ദ്ര​യാ​ണ്. ഏ​പ്രി​ലി​ൽ അ​വ​ർ 41,108 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ചു. മു​ൻ വ​ർ​ഷം ഏ​പ്രി​ലി​ൽ ഇ​ത് 34,694 ആ​യി​രു​ന്നു. 18 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ നേ​ട്ട​മു​ണ്ടാ​ക്കി​യ ക​ന്പ​നി​ക​ളി​ലൊ​ന്ന്് മ​ഹീ​ന്ദ്ര​ത​ന്നെ. ടൊ​യോ​ട്ട ഏ​പ്രി​ലി​ൽ 20,494 യൂ​ണി​റ്റു​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്.

മു​ൻ വ​ർ​ഷം ഇ​ത് 15, 510 യൂ​ണി​റ്റു​ക​ൾ ആ​യി​രു​ന്നു. 32 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന. ടോ​യോ​ട്ട​യു​ടെ പു​തി​യ ഇ​ന്നോ​വ ഹൈ​ബ്രി​ഡ് മോ​ഡ​ലും ഹൈ​റൈ​ഡ​റു​മൊ​ക്കെ​യാ​ണ് അ​വ​ർ​ക്ക് ഇ​ത്ര​വ​ലി​യൊ​രു കു​തി​പ്പ് ന​ൽ​കി​യ​ത്.

ഇ​ല​ക്ട്രി​ക് ഇ​രു​ച​ക്ര​വാ​ഹ​ന വി​പ​ണി​യി​ലും ഇ​ന്ത്യ​യി​ൽ വ​ൻ‌ കു​തി​പ്പാ​ണു​ള്ള​ത്. 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 9,10,930 ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് വി​റ്റു​പോ​യ​ത്. മു​ൻ സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​ത് 6,82,937 യൂ​ണി​റ്റു​ക​ളാ​യി​രു​ന്നു.

മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 33 ശ​ത​മാ​ന​ത്തി​ലേ​റെ വ​ർ​ധ​ന. ഇ​രു​ച​ക്ര വാ​ഹ​ന വി​പ​ണി​യി​ലെ മു​ന്പ​ൻ​മാ​ർ ഒ​ല ആ​ണ്. 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷം മൂ​ന്നു ല​ക്ഷ​ത്തോ​ളം യൂ​ണി​റ്റു​ക​ളാ​ണ് അ​വ​ർ വി​റ്റ​ഴി​ച്ച​ത്.

മു​ൻ സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​രു​ടെ വി​ല്പ​ന ഒ​ന്ന​ര ല​ക്ഷം യൂ​ണി​റ്റു​ക​ളോ​ള​മാ​യി​രു​ന്നു. ടി​വി​എ​സ്, ഹീ​റോ, ബ​ജാ​ജ്, ഏ​ഥ​ർ എ​ന്നി​വ​യ്ക്കും വി​പ​ണി​യി​ൽ കാ​ര്യ​മാ​യ സ്വാ​ധീ​ന​മു​ണ്ട്.