സ്മാ​ർ​ട്ട്ഫോ​ണ്‍ വി​ല്പ​ന​യി​ൽ റി​ക്കാ​ർ​ഡ് ഇ​ടി​വ്
സ്മാ​ർ​ട്ട്ഫോ​ണ്‍ വി​ല്പ​ന​യി​ൽ റി​ക്കാ​ർ​ഡ് ഇ​ടി​വ്
Wednesday, May 10, 2023 1:52 PM IST
മും​ബൈ: സ്മാ​ർ​ട്ട്ഫോ​ണ്‍ വി​പ​ണി​യി​ലെ സാ​ധ്യ​ത​ക​ൾ മു​ൻ​കൂ​ട്ടി​ക​ണ്ടാ​ണ് ആ​ഗോ​ള ടെ​ക് ഭീ​മ​നാ​യ ആ​പ്പി​ൾ അ​ടു​ത്തി​ടെ ഇ​ന്ത്യ​യി​ൽ സ്റ്റോ​ർ തു​റ​ന്ന​ത്. എ​ന്നാ​ൽ, പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഇ​ന്ത്യ​ൻ സ്മാ​ർ​ട്ട്ഫോ​ണ്‍ വി​പ​ണി​ക്ക് ഒ​ട്ടും അ​നു​കൂ​ല​മ​ല്ല. രാ​ജ്യ​ത്തെ മൊ​ബൈ​ൽ ഫോ​ണ്‍ ഹാ​ൻ​ഡ്സെ​റ്റ് വി​ല്പ​ന നാ​ലു വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡേ​റ്റ കോ​ർ​പ​റേ​ഷ​ന്‍റെ (ഐ​ഡി​സി) ക​ണ​ക്കു​പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ മൂ​ന്നു മാ​സ​ങ്ങ​ളി​ൽ 3.1 കോ​ടി സ്മാ​ർ​ട്ട്ഫോ​ണു​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ വി​റ്റ​ഴി​ഞ്ഞ​ത്. ഇ​ത്, ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യ​ത്തെ ക​ണ​ക്കി​നെ അ​പേ​ക്ഷി​ച്ച് 16 ശ​ത​മാ​നം കു​റ​വാ​ണ്. നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കും. ഇ​ന്ത്യ​യി​ലെ സ്മാ​ർ​ട്ട്ഫോ​ണ്‍ വ്യാ​പാ​രം വ​രാ​നി​രി​ക്കു​ന്ന പാ​ദ​ങ്ങ​ളി​ലും കു​റ​യു​മെ​ന്നാ​ണ് ഐ​ഡി​സി​യു​ടെ പ്ര​വ​ച​നം.

ഇ​ന്ത്യ​യി​ലെ വി​പ​ണി വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ടാ​ണ് ആ​പ്പി​ൾ ഇ​ന്ത്യ​യി​ൽ സ്റ്റോ​ർ തു​റ​ന്ന​ത്. എ​ന്നാ​ൽ, ഈ ​മേ​ഖ​ല​യി​ലെ ചെ​റു​കി​ട ക​ന്പ​നി​ക​ൾ നി​ല​നി​ൽ​പ്പി​നാ​യി ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. കോ​വി​ഡി​നു​ശേ​ഷം, ഉ​പ​യോ​ക്താ​ക്ക​ൾ വി​ല കൂ​ടി​യ ഡി​വൈ​സു​ക​ളി​ലേ​ക്കു മാ​റു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളും ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ, പ്രീ​മി​യം സ്മാ​ർ​ട്ട്ഫോ​ണ്‍ വി​ല്പ​ന ഇ​ര​ട്ടി​യാ​യെ​ന്നു ടെ​ക് മാ​ർ​ക്ക​റ്റ് ഗ​വേ​ഷ​ക​നാ​യ പ്ര​ചി​ർ സിം​ഗ് പ​റ​ഞ്ഞു. ആ​പ്പി​ൾ, സാം​സം​ഗ് തു​ട​ങ്ങി​യ ക​ന്പ​നി​ക​ളാ​ണ് ഈ ​മാ​റ്റ​ത്തി​ൽ​നി​ന്നു നേ​ട്ട​മു​ണ്ടാ​ക്കി​യ​വ​ർ. ചൈ​നീ​സ് ക​ന്പ​നി​ക​ളാ​യ ഷി​യോ​മി, റി​യ​ൽ​മി എ​ന്നി​വ​യു​ടെ വി​ല്പ​ന​യി​ൽ വ​ൻ ഇ​ടി​വു സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ളു​ക​ൾ പ​ഴ​യ സ്മാ​ർ​ട്ട്ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു തു​ട​രു​ന്ന​തും വി​ല്പ​ന ഇ​ടി​യാ​ൻ കാ​ര​ണ​മാ​യി. ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലും വി​ല്പ​ന​യി​ൽ വ​ൻ ഇ​ടി​വു സം​ഭ​വി​ച്ചി​ട്ടു​ണ്ട്.