ചിപ്പ് ക്ഷാമം: വാഹനവില്പനയിൽ ഇടിവ്
Saturday, December 11, 2021 3:02 PM IST
മുംബൈ: രാജ്യത്തെ യാത്രവാഹന വിഭാഗത്തിലെ മൊത്തം വില്പന നവംബറിൽ മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 19 ശതമാനം ഇടിഞ്ഞതായി എസ്ഐഎഎം.
വാഹനങ്ങൾക്കാവശ്യമായ സെമികണ്ടക്ടർ ചിപ്പുകൾ കിട്ടാനില്ലാത്തതാണു വില്പന ഇടിയാൻ പ്രധാന കാരണമെന്നും എസ്ഐഎഎം അറിയിച്ചു. മൊത്തം വാഹന വില്പനയിലും ഇടിവുണ്ട്.