ടാറ്റ 407 ഇനി സിഎൻജിയിലും
Tuesday, September 14, 2021 1:43 AM IST
കൊച്ചി: ടാറ്റ 407ന്റെ സിഎൻജി വേരിയന്റ് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. ഡീസൽ വേരിയന്റിനെ അപേക്ഷിച്ച് സിഎൻജി വേരിയന്റ് 35 ശതമാനം വരെ അധികലാഭം നൽകുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.
180 ലിറ്റർ സിഎൻജി ടാങ്കുള്ള വഹനത്തിന് 3.8 ലിറ്റർ സിഎൻജി എൻജിനാണ് കരുത്തു പകരുന്നത്. 85 പിഎസ് പരമാവധി കരുത്തും കുറഞ്ഞ ആർപിഎമ്മിൽ 285 എൻഎം ടോർക്കും നൽകുന്നു.
10 അടി ലോഡ് ഡെക്ക് നീളമുള്ള വാഹനത്തിന് അഞ്ച് ടണ്‍ മുതൽ 16 ടണ്‍ വരെ ഭാരം വഹിക്കാനാകും. 12.07 ലക്ഷം മുതലാണ് പൂനെ എക്സ് ഷോറൂം വില.