"​സ​ർ​വീ​സ് ഓ​ണ്‍ വീ​ൽ​സ്’ കേ​ര​ള​ത്തി​ലെ ഇ​ട​ത്ത​രം ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്
"​സ​ർ​വീ​സ് ഓ​ണ്‍ വീ​ൽ​സ്’ കേ​ര​ള​ത്തി​ലെ ഇ​ട​ത്ത​രം ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ല​ക്ഷ്വ​റി കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ മെ​ഴ്സി​ഡീ​സ് -ബെ​ൻ​സ് കേ​ര​ള​ത്തി​ൽ ക​ന്പ​നി​ക്ക് നേ​രി​ട്ടു​ള്ള ഡീ​ല​ർ​ഷി​പ്പ് സാ​ന്നി​ധ്യം ഇ​ല്ലാ​ത്ത ര​ണ്ട്, മൂ​ന്ന് നി​ര ന​ഗ​ര​ങ്ങ​ളി​ലേ​ക്കു സ​ർ​വീ​സ് ഓ​ണ്‍ വീ​ൽ​സ്’ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ​സ​ർ​വീ​സ് ഓ​ണ്‍ വീ​ൽ​സ്’ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം, അ​ടൂ​ർ, കോ​ട്ട​യം, ചാ​ല​ക്കു​ടി, തൊ​ടു​പു​ഴ, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട എ​ന്ന​വി​ട​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കുന്നത്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റോ​ളം ബെ​ൻ​സ് ഉ​ട​മ​ക​ൾ​ക്കു സേ​വ​നം ന​ൽ​കി.


കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള സ​ർ​വീ​സ് ല​ഭ്യ​മാ​ക്കു​വാ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് രാ​ജ​ശ്രീ മോ​ട്ടോ​ഴ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ എ​വി​ടെ​യാ​ണെ​ങ്കി​ലും അ​വ​രു​ടെ വീ​ട്ടു​വാ​തി​ക്ക​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.