എംജി ഹെക്ടർ ബുക്കിംഗ് പുനരാരംഭിച്ചു
ന്യൂ​ഡ​ൽ​ഹി: എം​ജി മോ​ട്ടോ​ർ ഇ​ന്ത്യ ഹെ​ക്ട​റി​ന്‍റെ ബു​ക്കിം​ഗ് പു​ന​രാ​രം​ഭി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട ഉ​ത്പാ​ദ​നം ന​വം​ബ​റി​ൽ തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബു​ക്കിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. 50,000 രൂ​പ അ​ട​ച്ച് ക​ന്പ​നി​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ​യും ഡീ​ല​ർ​ഷി​പ്പു​ക​ളി​ലൂ​ടെ​യും വാ​ഹ​നം ബു​ക്ക് ചെ​യ്യാം.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ വി​ല​യി​ൽ 2.5 ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്തി​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ൽ വി​ല കൂ​ടു​ത​ലു​മാ​ണ്. എ​ന്നാ​ൽ, ആ​ദ്യ ഘ​ട്ട​ത്തി​ൽ വാ​ഹ​നം ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് പു​തി​യ വി​ല​വ​ർ​ധ​ന ബാ​ധ​ക​മാ​കി​ല്ലെ​ന്ന് ക​ന്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.