എലാൻട്രയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി
Friday, September 27, 2019 3:18 PM IST
കൊച്ചി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് പുതിയ എലാൻട്രയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. അത്യാധുനികമായ ഡിസൈനുകളോടുകൂടിയാണു എലാൻട്ര വിപണിയിലെത്തുന്നത്.
ഹെക്സഗണൽ ഗ്രിൽ ഉള്ള മുൻഭാഗം പ്രീമിയം സെഡാന്റെ ശക്തമായ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതാണ്. എലാൻട്രയുടെ ബുക്കിംഗ് ഇന്നലെ മുതൽ ആരംഭിച്ചു. നാഷണൽ ലോഞ്ച് ഒക്ടോബർ മൂന്നിന് നടക്കും.