ലോക്കർ മൊബൈലാണ്
ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച ഡി​ജി​റ്റ​ൽ ഡോ​ക്യു​മെ​ന്‍റ് ലോ​ക്ക​റാ​ണ് ഡി​ജി ലോ​ക്ക​ർ. ആ​ധാ​ർ അ​ധി​ഷ്ഠി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​ലോ​ക്ക​റി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ലൈ​സ​ൻ​സ്, ആ​ധാ​ർ, പാ​ൻ, പാ​ച​ക​വാ​ത​ക ക​ണ​ക‌്ഷ​ൻ എ​ന്നു​തു​ട​ങ്ങി നി​ര​വ​ധി രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യും. മാ​ത്ര​മ​ല്ല വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ്, പു​ക പ​രി​ശോ​ധ​ന രേ​ഖ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കു​ക​യും ചെ​യ്യാം.

പു​തി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ പ​രി​ഷ്കാ​ര​ങ്ങ​ൾ രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ രേ​ഖ​ക​ൾ ഇ​ല്ലാ​തെ പി​ടി​ക്ക​പ്പെ​ട്ടാ​ൽ പി​ഴ​ത്തു​ക വ​ള​രെ വ​ലു​താ​ണ്. കൈ​യി​ൽ ക​രു​താ​ൻ മ​റ​ക്കു​ന്ന രേ​ഖ​ക​ൾ ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ മൊ​ബൈ​ൽ​ഫോ​ണി​ലു​ണ്ടെ​ങ്കി​ൽ അ​താ​യ​ത് ഡി​ജി​ലോ​ക്ക​റി​ൽ ഉ​ണ്ടെ​ങ്കി​ൽ അ​ത് അ​ധി​കൃ​ത​രെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ൽ മ​തി. ആ​ർ​ക്കും ത​ങ്ങ​ളു​ടെ സ്മാ​ർ​ട്ട്ഫോ​ണി​ൽ ഡി​ജി​ലോ​ക്ക​ർ ല​ഭ്യ​മാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ...

* ഐ​ഒ​എ​സ്, ആ​ൻ​ഡ്രോ​യ്ഡ് ആ​പ് സ്റ്റോ​റു​ക​ളി​ൽ​ന്ന് ഡി​ജി​ലോ​ക്ക​ർ ആ​പ് സ്മാ​ർ​ട്ട്ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക. ആ​ധാ​ർ ന​ന്പ​രു​ള്ള​വ​ർ​ക്ക് ഡി​ജി​ലോ​ക്ക​റി​ൽ അ​ക്കൗ​ണ്ട് രൂ​പീ​ക​രി​ക്കാം.

* ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത ആ​പ്പി​ൽ സൈ​ൻ ഇ​ൻ/ സൈ​ൻ അ​പ് ഓ​പ്ഷ​നു​ക​ൾ കാ​ണാം. ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ സൈ​ൻ ആ​പ് ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത് ഉ​ള്ളി​ൽ പ്ര​വേ​ശി​ക്കു​ക.

* തു​ട​ർ​ന്നു വ​രു​ന്ന വി​ൻ​ഡോ​യി​ൽ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ൽ ന​ന്പ​ർ ന​ല്കു​ക. ഈ ​ന​ന്പ​രി​ലേ​ക്ക് ഒ​രു ഒ​ടി​പി (വ​ണ്‍ ടൈം ​പാ​സ്‌വേ​ഡ്) വ​രും. ആ ​ന​ന്പ​ർ ന​ല്കി അ​ടു​ത്ത വി​ൻ​ഡോ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. (ആ​ധാ​റു​മാ​യി മൊ​ബൈ​ൽ ന​ന്പ​ർ ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ർ അ​ക്ഷ​യ സെ​ന്‍റ​റി​ലോ യു​ഐ​ഡി​എ​ഐ സെ​ന്‍റ​റി​ലോ എ​ത്തി മൊ​ബൈ​ൽ ന​ന്പ​ർ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ക.)


* തു​ട​ർ​ന്നു വ​രു​ന്ന വി​ൻ​ഡോ​യി​ൽ 12 അ​ക്ക ആ​ധാ​ർ ന​ന്പ​ർ ന​ല്കു​ക. ശേ​ഷം, ഒ​ടി​പി ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കാം.

* ഇ​തി​നു​ശേ​ഷം യൂ​സ​ർ​നെ​യി​മും പാ​സ്‌വേ​ഡും ന​ല്കി​യാ​ൽ അ​ക്കൗ​ണ്ട് രൂ​പീ​ക​ര​ണം പൂ​ർ​ത്തി​യാ​കും.

* അ​ക്കൗ​ണ്ട് രൂ​പീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ ഡാ​ഷ്ബോ​ർ​ഡ്, ഇ​ഷ്യൂ​ഡ്, അ​പ്‌​ലോ​ഡ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് ഓ​പ്ഷ​നു​ക​ളു​ള്ള വി​ൻ​ഡോ ല​ഭ്യ​മാ​കും.

* ഇ​വി​ടെ ഡാ​ഷ്ബോ​ർ​ഡി​ൽ നി​ര​വ​ധി രേ​ഖ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കാ​ണാം. ന​മു​ക്ക് ആ​വ​ശ്യ​മു​ള്ള​ത് തെ​ര​ഞ്ഞെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കാം.
ഉ​ദാ: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ആ​ണാവ​ശ്യ​മെ​ങ്കി​ൽ ലൈ​സ​ൻ​സ് ന​ന്പ​ർ ന​ല്കു​ക. അ​പ്പോ​ൾ ഇ​ഷ്യൂ​ഡ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ ആ​ധാ​റി​ലെ ചി​ത്ര​ത്തോ​ടൊ​പ്പ​മു​ള്ള ലൈ​സ​ൻ​സ് ല​ഭി​ക്കും. വാ​ഹ​ന പ​രി​ശോ​ധ​നാ സ​മ​യ​ത്ത് ആ​പ് തു​റ​ന്ന് ഇ​ഷ്യൂ​ഡ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള ലൈ​സ​ൻ​സ് ഹാ​ജ​രാ​ക്കാം. ഇ​തു​പോ​ലെ​ത​ന്നെ മ​റ്റു രേ​ഖ​ക​ളും ആപ്പിനുള്ളിലേക്ക് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്ക​ണം.

* സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന രേ​ഖ​ക​ൾ​ക്കൊ​പ്പം വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ്, പു​ക പ​രി​ശോ​ധ​ന തു​ട​ങ്ങി​യ രേ​ഖ​ക​ളാ​ണ് അ​പ്‌​ലോ​ഡ് ചെ​യ്തു സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. അ​വ ജെ​പി​ജി ഫോ​ർ​മാ​റ്റി​ലു​ള്ള​താ​യി​രി​ക്ക​ണം. ഒ​പ്പം ര​ണ്ട് എം​ബി​യി​ൽ കൂ​ടു​ത​ൽ വ​ലു​പ്പം ഉ​ണ്ടാ​വാ​നും പാ​ടി​ല്ല.‌
ഡി​ജി​ലോ​ക്ക​ർ സൈ​ൻ ഔ​ട്ട് ചെ​യ്യാ​തെ ഉ​പ​യോ​ഗി​ച്ചാൽ സ​മ​യ​ലാ​ഭ​മു​ണ്ട്. ഫോ​ൺ അ​ൺ​ലോ​ക്ക് ചെ​യ്യു​ന്ന പി​ൻ​ന​ന്പ​ർ മാ​ത്രം ന​ല്കി ആ​പ് തു​റ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.