നിരത്തിലെ രാജാവ് ബിഎംഡബ്ല്യു എക്സ്5 ഇന്ത്യൻ വിപണിയിൽ
പ്രീ​മി​യം എ​സ്എ​വി സെ​ഗ്‌​മെ​ന്‍റി​ലെ വി​ജ​യം തു​ട​രാ​ൻ നാ​ലാം​ത​ല​മു​റ ബി​എം​ഡ​ബ്ല്യു എ​ക്സ് 5 ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ. മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി​എം​ഡ​ബ്ല്യു ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റാ​ണ് ഓ​ൾ ന്യൂ ​ബി​എം​ഡ​ബ്ല്യു എ​ക്സ്5 അ​നാ​വ​ര​ണം ചെ​യ്ത​ത്.

1999ൽ ​ബി​എം​ഡ​ബ്ല്യു എ​ക്സ്5 ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​തോ​ടെ​യാ​ണ് സ്പോ​ർ​ട്സ് ആ​ക്ടി​വി​റ്റി വെ​ഹി​ക്കി​ൾ (എ​സ്എ​വി) എ​ന്ന സെ​ഗ്‌മെ​ന്‍റി​ന് ബി​എം​ഡ​ബ്ല്യു തു​ട​ക്കം​കു​റി​ച്ച​ത്. ഈ ​സെ​ഗ്‌മെന്‍റി​ലെ ഏ​റ്റ​വും ജ​ന​പ്രീ​തി​യു​ള്ള മോ​ഡ​ലാ​ണ് എ​ക്സ് 5 എ​ന്ന് ബി​എം​ഡ​ബ്ല്യു ഗ്രൂ​പ്പ് ഇ​ന്ത്യ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഹാ​ൻ​സ് ക്രി​സ്ത്യ​ൻ ബെ​ർ​ട്ട​ൽ​സ് പ​റ​ഞ്ഞു. ക​രു​ത്തു​റ്റ ഡി​സൈ​നി​നൊ​പ്പം ഓ​ഫ്-​റോ​ഡിം​ഗി​നും യോ​ചി​ച്ച വി​ധ​ത്തി​ലാ​ണ് എ​ക്സ്5 രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും പ്രീ​മി​യം ല​ക്ഷ്വ​റി പെ​ർ​ഫോ​മ​ൻ​സ​നും, ടെ​ക്നോ​ള​ജി​യും സ​മ​ന്വ​യി​പ്പി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സ്പോ​ർ​ട്ട്, എ​ക്സ്-​ലൈ​ൻ, എം ​സ്പോ​ർ​ട്ട് എ​ന്നീ ഡി​സൈ​ൻ സ്കീ​മു​ക​ളാ​ണ് വാ​ഹ​ന​ത്തി​നു​ള്ള​ത്. ഇ​തി​ൽ ര​ണ്ട് ഡി​സ​ൽ മോ​ഡ​ലു​ക​ളാ​ണ് ഇ​പ്പോ​ൾ ല​ഭ്യ​മാ​കു​ക. അ​താ​യ​ത് ബി​എം​ഡ​ബ്ല്യു എ​ക്സ്5 എ​ക്സ് ഡ്രൈ​വ് 30 ഡി ​സ്പോ​ർ​ട്ട്, ബി​എം​ഡ​ബ്ല്യു എ​ക്സ്5 എ​ക്സ് ഡ്രൈ​വ് 30 ഡി ​എ​ക്സ്-​ലൈ​ൻ എ​ന്നീ മോ​ഡ​ലു​ക​ളാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യി​ലു​ള്ള​ത്. പെ​ട്രോ​ൾ വേ​രി​യ​ന്‍റാ​യ ബി​എം​ഡ​ബ്ല്യു എ​ക്സ്5 എ​ക്സ് ഡ്രൈ​വ് 40ഐ ​എം സ്പോ​ർ​ട്ട് ഈ ​വ​ർ​ഷം​ത​ന്നെ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കും.

മും​ബൈ​യി​ൽ​നി​ന്ന്
മാ​ക്സി​ൻ ഫ്രാ​ൻ​സി​സ്