ഹീറോ മാസ്ട്രോ എഡ്ജ് 125, 2019 പ്ലഷർ പ്ലസ് വിപണിയിൽ
ഹീറോ മാസ്ട്രോ എഡ്ജ് 125, 2019 പ്ലഷർ പ്ലസ് വിപണിയിൽ
Tuesday, May 14, 2019 4:47 PM IST
മും​ബൈ: ര​ണ്ടു ജ​ന​പ്രി​യ സ്കൂ​ട്ട​റു​ക​ളു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പു​ക​ൾ ഹീ​റോ മോ​ട്ടോ കോ​ർ​പ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. രാ​ജ്യ​ത്തെ ആ​ദ്യ ഫ്യു​വ​ൽ ഇ​ൻ​ജെ​ക്‌​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള സ്കൂ​ട്ട​ർ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച മാ​സ്‌​ട്രോ എ​ഡ്ജ് 125ന് ​മൂ​ന്നു വേ​രി​യ​ന്‍റു​ക​ളു​ണ്ട്. കൂ​ടാ​തെ 2019 ഹീ​റോ പ്ല​ഷ​ർ പ്ല​സ് മോ​ഡ​ലി​ന് ര​ണ്ട് വേ​രി​യ​ന്‍റു​ക​ളും ല​ഭ്യ​മാ​ണ്.

അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​ക്കു​ന്ന ബി​എ​സ് -6 നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ‍യ​മാ​യ വി​ധ​ത്തി​ലാ​ണ് ഫ്യു​വ​ൽ ഇ​ൻ​ജെ​ക്‌​ഷ​ൻ സാ​ങ്കേ​തി​കവി​ദ്യ മാ​സ്ട്രോ എ​ഡ്ജ് 125ന് ​ന​ല്കി​യി​രി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ സെ​മി-​ഡി​ജി​റ്റ​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ർ, ഓ​പ്ഷ​ണ​ൽ ഫ്ര​ണ്ട് ഡി​സ്ക് (ഹീ​റോ സ്കൂ​ട്ട​റു​ക​ളി​ൽ ആ​ദ്യ​മാ​യി) എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. ഡെ​സ്റ്റി​നി 125ന്‍റെ 124.6 സി​സി എ​ൻ​ജി​നാ​ണ് മാ​സ്ട്രോ എ​ഡ്ജ് 125ന്‍റെ​യും ക​രു​ത്ത്. എ​ങ്കി​ലും ഡെ​സ്റ്റി​നി​യു​ടെ 8.8പി​എ​സ് പ​വ​റി​ൽ​നി​ന്ന് 9.24 പി​എ​സ് പ​വ​ർ ആ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ടോ​ർ​ക്കി​ൽ (10.2എ​ൻ​എം) മാ​റ്റ​മി​ല്ല. വി​ല 58,500-62,700 രൂ​പ (എ​ക്സ് ഷോ​റൂം).


ഡ്യു​വ​റ്റി​ലും മാ​സ്‌​ട്രോ എ​ഡ്ജി​ലും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന 110.9 സി​സി എ​ൻ​ജി​ൻ​ത​ന്നെ​യാ​ണ് പ്ല​ഷ​ർ പ്ല​സി​ന്‍റെ​യും ക​രു​ത്ത്. മു​ൻ മോ​ഡ​ലി​നെ അ​പേ​ക്ഷി​ച്ച് രൂ​പ​ത്തി​ൽ അ​ടി​മു​ടി മാ​റ്റ​മു​ണ്ട്. വി​ല 47,000-49,300 രൂ​പ (എ​ക്സ് ഷോ​റൂം).