ക്വിഡിനു ബംബർ ഓഫറുമായി ടിവിഎസ് റെനോ
Monday, May 13, 2019 3:49 PM IST
കൊച്ചി: റെനോയുടെ ജനപ്രിയ ഫാമിലി മോഡലായ ക്വിഡിന് ബംബർ ഓഫറുമായി ടിവിഎസ് ഗ്രൂപ്പ്. നാലുവർഷത്തെ വാറന്റി, നാൽപ്പതിനായിരം കിലോമീറ്റർ അല്ലെങ്കിൽ നാലു വർഷം സർവീസ് സൗജന്യം, ഈ നാലുവർഷവും റോഡ് സൈഡ് അസിസ്റ്റൻസും സൗജന്യം, പലിശ രഹിത വായ്പാ പദ്ധതി തുടങ്ങിയവ ഒരുക്കിയിട്ടുണ്ടെന്നു കന്പനി സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ പറഞ്ഞു.
ചെറുകാറുകളിൽ ഏറ്റവും പുതിയ സുരക്ഷാമാനദണ്ഡങ്ങളായ എബിഎസ് ബ്രേക്ക്, ഡ്രൈവർ സൈഡ് എയർ ബാഗ് എന്നിവ പാലിച്ച ആദ്യ നിർമാതാക്കളും റെനോയാണ്. 2.84 ലക്ഷത്തിൽ തുടങ്ങുന്ന രാജ്യത്തെ ചെറുകാറുകളുടെ ശ്രേണിയിൽ ഏറ്റവും ശ്രദ്ധേയമായ മോഡൽ കൂടിയാണ് ക്വിഡ്.
റെനോയുടെ കേരളത്തിലെ ഏക ഡീലറായ ടിവിഎസ്, തുടർച്ചയായി ആറാംതവണയും രാജ്യത്ത് ഏറ്റവും കൂടുതൽ റെനോ കാറുകൾ വില്പന നടത്തി ഒന്നാംസ്ഥാനവും ഡയമണ്ട് ക്ലബ് മെന്പർഷിപ്പും നിലനിർത്തിയിരുന്നു. പ്രീമിയം എസ്യുവി ക്യാപ്ച്ചർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചതിന്റെ പെർഫോർമൻസ് അവാർഡും ഡീലർ ഓഫ് ദ ഇയർ പുരസ്കാരവും ടിവിഎസ് റെനോ കേരള നേടിയിട്ടുണ്ട്.