വാട്ടർ ഹീറ്ററുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചുകൊണ്ട് ഹയർ
Wednesday, January 2, 2019 3:15 PM IST
ആഗോള ഗൃഹോപകരണ-കണ്‍സ്യൂമർ ഇലക്ട്രോണിക്സ് കന്പനിയായ ഹയർ വാട്ടർ ഹീറ്ററുകളുടെ പുതിയൊരു നിര വിപണിയിലെത്തിച്ചു. ഇഎസ്10വി, ഇഎസ്15വി, ഇഎസ്25വി എന്നിങ്ങനെ വെർട്ടിക്കൽ മോഡലുകളും ഇഎസ്15എച്ച്, ഇഎസ്25എച്ച് എന്നിങ്ങനെ ഹോറിസോണ്ടൽ മോഡലുകളുമാണ് അവതരിപ്പിക്കുന്നത്.
ആധുനിക ബാത്ത്റൂമുകൾക്ക് വിശേഷണമാകുന്ന തരത്തിലാണ് ഹയർ വാട്ടർ ഹീറ്ററുകളുടെ രൂപകൽപ്പന. ഫൈവ് സ്റ്റാർ റേറ്റിംഗുള്ള ഈ വാട്ടർ ഹീറ്റർ ശ്രേണിക്ക് ഒരുപാട് സവിശേഷതകളുണ്ട്. ഫ്ളോറൽ പിസിഎം ബോഡി, ഷോക്ക് പ്രൂഫ് സാങ്കേതിക വിദ്യ, 8 ബാർ റേറ്റഡ് പ്രഷർ സിസ്റ്റം തുടങ്ങിയ സവിശേഷതകളുണ്ട്. ടാങ്കുകൾ അൾട്രാ മൈക്രോ കോട്ടിങോടു കൂടിയതാണ്.
പുതിയ വാട്ടർ ഹീറ്ററുകൾക്ക് നാലു വർഷത്തെ വാറന്റിയും അകത്തെ ടാങ്കിന് ഏഴു വർഷത്തെ വാറന്റിയുമുണ്ട്. ഇഎസ്10വി, ഇഎസ്15വി, ഇഎസ്25വി വെർട്ടക്കൽ മോഡലുകൾക്ക് യഥാക്രമം 10900 രൂപ, 11900 രൂപ, 13000 രൂപ വീതവും ഇഎസ്15എച്ച്, ഇഎസ്25എച്ച് ഹോറിസോണ്ടൽ മോഡലുകൾക്ക് 12500 രൂപ, 13700 രൂപ വീതവുമാണ് വില.
മാറി വരുന്ന ജീവിത ശൈലിക്കനുസരിച്ച് ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനായി ശ്രേണി വിപുലമാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ് ഹയറെന്ന് ഇന്ത്യ പ്രസിഡന്റ് എറിക് ബ്രഗാൻസ പറഞ്ഞു.