ഡിമാൻഡ് കൂടി; വിറ്റാര ബ്രസയുടെ ഉത്പാദനം കൂട്ടി
Wednesday, November 21, 2018 3:05 PM IST
ന്യൂഡൽഹി: വർധിച്ച ഡിമാൻഡ് കണക്കിലെടുത്ത് വിറ്റാര ബ്രസയുടെ ഉത്പാദനം കൂട്ടിയെന്നു മാരുതി സുസുകി ഇന്ത്യ. വിറ്റാര ബ്രസയുടെ ഉത്പാദനം 10 ശതമാനം കൂട്ടി ഈ സാന്പത്തിക വർഷത്തിലെ ആദ്യ ഏഴുമാസം 94,000 കാറുകൾ നിർമിച്ചിരുന്നു.
ഗുജറാത്ത് പ്ലാന്റ് പ്രതിവർഷം 2.5 ലക്ഷം യൂണിറ്റെന്ന പൂർണക്ഷമത കൈവരിച്ചതിനാൽ തങ്ങൾക്ക് ഉത്പാദനം കൂട്ടാനാകുമെന്നു മാരുതി സുസുകി മാർക്കറ്റിംഗ് ആൻഡ് സെയിസ് വിഭാഗം സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.എസ്. കാൾസി പറഞ്ഞു. ഇതു മൂലം ബുക്കിംഗ് കാലം കുറച്ച് ഉപയോക്താക്കൾക്കു കൂടുതൽ സംതൃപ്തിയേകാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സാന്പത്തികവർഷം മാരുതി സുസുകി 1.48 ലക്ഷം വിറ്റാര ബ്രസകൾ വിറ്റിരുന്നു. 2018 -19 സാന്പത്തിക വർഷത്തെ ആദ്യ ഏഴുമാസങ്ങളിൽ (ഏപ്രിൽ- ഒക്ടോബർ) വിറ്റാര ബ്രസയുടെ 94,000 യൂണിറ്റുകൾ വിറ്റു.