കോമറ്റ് ബുക്കിംഗ് 15 മുതൽ
Wednesday, May 10, 2023 1:18 PM IST
ന്യൂഡൽഹി: എംജി മോട്ടോഴ്സിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് കാറായ എംജി കോമറ്റിന്റെ ബുക്കിംഗ് ഈ മാസം 15 മുതൽ ആരംഭിക്കും. ഈ മാസം 22 മുതൽ ഡെലിവറി ആരംഭിക്കാനാണു കന്പനിയുടെ പദ്ധതി.
പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്നു വേരിയന്റുകളാണു കോമറ്റിന്റേതായി പുറത്തിറങ്ങുന്നത്. 7.98 ലക്ഷമാണു പേസിന്റെ എക്സ് ഷോറൂം വില. പ്ലേയ്ക്ക് 9.28 ലക്ഷവും പ്ലഷിന് 9.98 ലക്ഷവും വിലവരും.
മൂന്നു വർഷത്തെ ലേബർ ഫ്രീ സർവീസും മൂന്നു വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസുമാണു വാഹനത്തിന് എംജി മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നത്. എട്ടു വർഷത്തേക്കു ബാറ്ററിക്ക് വാറണ്ടിയുണ്ട്. മൂന്നു വർഷത്തേക്ക് 60 ശതമാനം ബൈ ബാക്ക് പദ്ധതിയും ഉറപ്പുനൽകുന്നു.