ഇലക്ട്രിക് ത്രീവീലര് മോണ്ട്രയുമായി മുരുഗപ്പ ഗ്രൂപ്പ്
Sunday, April 23, 2023 11:19 AM IST
കൊച്ചി: ഇലക്ട്രിക് ത്രീ വീലറായ മോണ്ട്ര ഇലക്ട്രിക് സൂപ്പര് ഓട്ടോ തൃശൂര്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലും ലഭ്യമാക്കിയിരിക്കുകയാണ് മുരുഗപ്പ ഗ്രൂപ്പ്. ഇവിടെ ടെസ്റ്റ് റൈഡിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ആകര്ഷകമായ ഡിസൈന്, ഒറ്റ ചാര്ജില് 197 കിലോമീറ്റർ (സാധാരണ റേഞ്ച് 160 കിലോമീറ്റർ) എന്ന ഏറ്റവും ഉയര്ന്ന സര്ട്ടിഫൈഡ് റേഞ്ചും ശക്തമായ മോട്ടറുമായാണ് മോണ്ട്ര ഇലക്ട്രിക് സൂപ്പര് ഓട്ടോ എത്തുന്നത്.
അടിസ്ഥാന മോഡലിന് 3.02 ലക്ഷം രൂപയാണ് പ്രാരംഭ വില. വലിയ ബാറ്ററിയുള്ള ഉയര്ന്ന ശ്രേണിയിലുള്ള മോഡലിന് 3.45 ലക്ഷം രൂപ.