ഒല മൂവ് ഒഎസ് 3 അവതരിപ്പിച്ചു
Saturday, January 7, 2023 10:07 PM IST
കൊച്ചി: ഇലക്ട്രോണിക് വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് പുതിയ സോഫ്റ്റ്വേര്‍ അപ്ഡേറ്റായ മൂവ് ഒഎസ് 3 അവതരിപ്പിച്ചു. ഒരു ലക്ഷത്തിലധികം ഒല ഉപഭോക്താക്കള്‍ക്ക് ഓവര്‍ ദി എയര്‍ (ഒടിഎ) ആയി പുതിയ അപ്ഡേറ്റ് ലഭിക്കും.
രാജ്യത്ത് ലഭ്യമായ സാങ്കേതികമായി ഏറ്റവും പുരോഗമിച്ചതും ഫീച്ചര്‍ സമ്പന്നവുമായ ടുവീലറാക്കി ഒലയെ മാറ്റുകയാണു ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ ഒലയുടെ മൂന്നാമത്തെ പ്രധാന സോഫ്റ്റ്വേര്‍ അപ്ഡേറ്റാണ് മൂവ് ഒഎസ് 3.
രാജ്യത്തെ 27 സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ ഹൈപ്പര്‍ ചാര്‍ജര്‍ നെറ്റ്വര്‍ക്കുമായി ഒല സ്കൂട്ടറുകളെ ബന്ധിപ്പിക്കും. ഹൈപ്പര്‍ ചാര്‍ജറുകളില്‍ 15 മിനിറ്റ് ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് 50 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമെന്നും അധികൃതർ പറഞ്ഞു.