ഓഡി ക്യു 5 പ്രത്യേക പതിപ്പ് പുറത്തിറക്കി
Saturday, November 12, 2022 12:34 PM IST
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി, അവരുടെ സ്പെഷല്‍ എഡിഷന് ഓഡി ക്യു 5 പുറത്തിറക്കി. 6.3 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിനു സാധിക്കും.
പരമാവധി വേഗത 237 കിലോമീറ്റര്‍. 2.0 ലിറ്റർ 45 ടിഎഫ്എസ്ഐ എൻജിന് 249 എച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും നൽകുന്നു. ഓഡി ക്യു 5 പ്രീമിയം പ്ലസിന്റെ എക്സ് ഷോറൂം വില 60,50,000 രൂപയാണ്.
ഓഡി ക്യു 5 ടെക്നോളജി 66,21,000 രൂപയും ഓഡി ക്യു 5 സ്പെഷല്‍ എഡിഷന് 67,05,000 രൂപയുമാണ് എക്സ് ഷോറൂം വില.