ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്
Tuesday, September 13, 2022 12:03 PM IST
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ യൂത്ത്ഫുള്‍ മറൈന്‍ ബ്ലൂ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന് അവതരിപ്പിച്ചു. നിലവിലുള്ള റേസ് എഡിഷന് റെഡ് നിറത്തിനൊപ്പം പുതിയ കളറും ലഭ്യമാകും.
124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്ട്രോക്ക്, 3-വാല്‍വ്, എയര്‍-കൂള്‍ഡ് എസ്ഒഎച്ച്സി ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്ജിന് എന്നിവയാണ് ടിവിഎസ് എന്‍ടോര്‍ക് 125 റേസ് എഡിഷന് കരുത്ത് പകരുന്നത്. മറൈന്‍ ബ്ലൂ നിറത്തിലുള്ള പുതിയ ടിവിഎസ് എന്‍ടോര്‍ക് 125 റേസ് എഡിഷന്റെ വില 87,011 രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി). അംഗീകൃത ഷോറൂമുകളില്‍ ബുക്കിംഗ് ആരംഭിച്ചു.