സ്കോഡയ്ക്ക് കുതിപ്പിന്റെ വര്‍ഷം
Friday, September 2, 2022 3:22 PM IST
മുംബൈ: നടപ്പു വര്‍ഷം ആദ്യ എട്ടു മാസക്കാലയളവിൽ 37,568 കാറുകള്‍ വിറ്റ് സ്കോഡ ഓട്ടോ ഇന്ത്യ വന്‍ കുതിപ്പ് നടത്തി.
ഇന്ത്യയില്‍ 20 വര്‍ഷം പിന്നിട്ട സ്കോഡ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച വര്‍ഷമാണിത്. ഇതോടെ ജര്‍മനിയും ചെക്ക് റിപ്പബ്ലിക്കും കഴിഞ്ഞാല്‍ സ്കോഡയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി മാറിയിരിക്കുകയാണ് ഇന്ത്യ.
ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില്പന നടന്നത് 2012ലാണ് (34,678 യൂണിറ്റുകള്‍). കഴിഞ്ഞ മാസം 4,222 യൂണിറ്റുകളാണ് വിറ്റത്. 2021 ഓഗസ്റ്റിലേതിനേക്കാള്‍ 10 ശതമാനം കൂടുതലാണിത്.