പ്രീമിയം 2022 പതിപ്പുമായി ഹോണ്ട ആക്ടിവ
Saturday, August 20, 2022 9:48 PM IST
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹോണ്ട ആക്ടിവയുടെ ഏറ്റവും പുതിയ 2022 പ്രീമിയം എഡിഷന് വിപണിയില്‍ അവതരിപ്പിച്ചു.
പ്രീമിയം ഡിസൈനിലാണ് പുത്തന്‍ ആക്ടിവ നിരത്തുകളിലെത്തുന്നത്. മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നീ മൂന്ന് നിറഭേദങ്ങളില്‍ ഡീലക്സ് വേരിയന്റില്‍ മാത്രമായി പുതിയ ആക്ടിവ പ്രീമിയം എഡിഷന് ലഭിക്കും.
75,400 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില.