ജാഗ്വാര്‍ ലാന്‍ഡ് റോവറും വൈദ്യുതിയിലേക്ക്
Wednesday, August 17, 2022 3:31 PM IST
കൊച്ചി: വൈദ്യുതീകരണത്തിന്റെയും കണക്റ്റിവിറ്റിയുടെയും പുതിയ യുഗത്തിലേക്ക് മറ്റൊരു ചുവടുവയ്പ് നടത്തി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ഇലക്ട്രിക്കല്‍, റേഡിയോ ഇടപെടലുകള്‍ക്കായി അടുത്ത തലമുറ വാഹനങ്ങള്‍ പരീക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കിയിരിക്കുകയാണ് കമ്പനി.
മേയില്‍ ആരംഭിച്ച പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ഇന്‍-ഹൗസ് ഫെസിലിറ്റിയില്‍ ബെസ്പോക്ക് ടെസ്റ്റിംഗ് പ്രോഗ്രാമിന് വിധേയമായ ആദ്യത്തെ വാഹനമാണ്.