ഹുണ്ടായ് ടക്സണ് ഇന്ത്യയില് അവതരിപ്പിച്ചു
Tuesday, August 16, 2022 3:53 PM IST
കൊച്ചി: ഹുണ്ടായ് തങ്ങളുടെ ആഡംബര, ഡൈനാമിക് എസ് യു വി ആയ പുത്തന് പുതിയ ടക്സണ് ഇന്ത്യയില് അവതരിപ്പിച്ചു. ആധുനിക സാങ്കേതകവിദ്യ, സുരക്ഷ, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങള് എന്നിവയുമായാണു പുതിയ എസ് യു വി എത്തുന്നത്.
27,69,700 രൂപ മുതലാണു പ്രാരംഭ എക്സ് ഷോറൂം വില. ആഗോള തലത്തില് വന് വിജയം നേടിയ ഈ എസ് യു വിയുടെ 5000 യൂണിറ്റുകള് പ്രതിവര്ഷ വില്പന നടത്താനാണു ഹുണ്ടായ് ലക്ഷ്യമിടുന്നത്.