എയ്സ് ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ടാറ്റ
Tuesday, May 10, 2022 11:51 AM IST
കൊച്ചി: വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് എയ്സിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. 154 കിലോമീറ്റർ ഫുൾ ചാർജിൽ വാഹനത്തിനു ലഭിക്കും.
ഡ്രൈവിംഗ് റേഞ്ച് വർധിപ്പിക്കുന്നതിന് നൂതന ബാറ്ററി കൂളിംഗ് സിസ്റ്റവും റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവുമുള്ള സുരക്ഷയും ഏതു കാലാവസ്ഥയിലുമുള്ള മികച്ച പ്രവർത്തനവും ഇലക്ട്രിക് എയ്സ് വാഗ്ദാനം ചെയ്യുന്നു.
ആമസോൺ, ബിഗ്ബാസ്കറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവരുമായും അവരുടെ ലോജിസ്റ്റിക്സ് പങ്കാളികളുമായും ഗ്രീൻ ഇൻട്രാ സിറ്റി ഡെലിവറികൾക്കായി 39,000 എയ്സ് ഇവികൾ വിതരണം ചെയ്യുന്നതിനുള്ള ധാരണാപത്രം ടാറ്റ മോട്ടോഴ്സ് ഒപ്പുവച്ചു.