മാ​രു​തി​ക്ക് ക​യ​റ്റു​മ​തി​യി​ൽ റിക്കാർഡ്
മാ​രു​തി​ക്ക് ക​യ​റ്റു​മ​തി​യി​ൽ റിക്കാർഡ്
മും​​​​ബൈ: 2021-22 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 2,38,376 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്ത് രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വാ​​​​ഹ​​​​ന​​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ മാ​​​​രു​​​​തി​​​​സു​​​​സു​​​​ക്കി.

ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കണ​​​​ക്കി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന​​​​താ​​​​ണി​​​​ത്.
ക​​​​ന്പ​​​​നി​​​​യു​​​​ടെ മാ​​​​ർ​​​​ച്ചി​​​​ലെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യും റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ചു; 26496 യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ. 1986 ൽ ​​​​വാ​​​​ഹ​​​​ന ക​​​​യ​​​​റ്റു​​​​മ​​​​തി ആ​​​​രം​​​​ഭി​​​​ച്ച മാ​​​​രു​​​​തി ഇ​​​​തു​​​​വ​​​​രെ 22.5 ല​​​​ക്ഷം യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണ് വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്ത​​​​ത്.


ബ​​​​ലേ​​​​നോ, ഡി​​​​സ​​​​യ​​​​ർ, സ്വി​​​​ഫ്റ്റ് തു​​​​ട​​​​ങ്ങി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണു ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം കൂ​​​​ടു​​​​ത​​​​ലാ​​​​യി ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം ക​​​​ന്പ​​​​നി​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര​​വി​​​​ല്പ​​​​ന ക​​​​ഴി​​​​ഞ്ഞ മാ​​​​സം മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഏ​​​​ഴ് ശ​​​​ത​​​​മാ​​​​നം താ​​​​ണ് 1,43,899 യൂ​​​​ണി​​​​റ്റാ​​​​യി.