50,000-ാമത് നിസാന് മാഗ്നൈറ്റ് പുറത്തിറക്കി
Thursday, March 24, 2022 2:44 PM IST
കൊച്ചി: ചെന്നൈയിലെ റെനോ നിസാന് ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റില്നിന്ന് നിസാന് ഇന്ത്യ 50,000-ാമത് നിസാന് മാഗ്നൈറ്റ് പുറത്തിറക്കി.
നിസാന് നെക്സ്റ്റ് ട്രാന്സ്ഫോര്മേഷന് പ്ലാനിന് കീഴില് പുറത്തിറക്കിയ ആദ്യത്തെ ആഗോള ഉത്പന്നമാണ് മാഗ്നൈറ്റ്. 15 മാസത്തിനുള്ളില് 50,000 നിസാന് മാഗ്നൈറ്റ് പുറത്തിറക്കാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്ന് ആര്എന്ഐപിഎല് എംഡിയും സിഇഒയുമായ ബിജു ബാലേന്ദ്രന് പറഞ്ഞു.