സ്കോഡ സ്ലാവിയ ഉത്പാദനം തുടങ്ങി
Saturday, January 22, 2022 9:08 AM IST
കൊച്ചി: സ്കോഡ ഇന്ത്യയുടെ പ്രീമിയം മിഡ്സൈസ് സെഡാനായ സ്ലാവിയയുടെ ഉത്പാദനം പൂനെ ഫാക്ടറിയില് തുടങ്ങി.
1.0 ലിറ്റര് 3 സിലിണ്ടര് ടര്ബോ പെട്രോള് എന്ജിന് മോഡല് 115 പിഎസ് കരുത്തും 1.5 ലിറ്റര് 4 സിലിണ്ടര് 150 പിഎസ് കരുത്തും പ്രദാനം ചെയ്യുന്നു. ആക്ടീവ്, അംബീഷന്, സ്റ്റൈല് എന്നീ മൂന്നു വേരിയന്റുകളില് സ്ലാവിയ ലഭ്യമാകും. 6 സ്പീഡ് മാന്വല്, 6 ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ് ജി ട്രാന്സ്മിഷന് എന്നിവയിലേതും തിരഞ്ഞെടുക്കാം.
സ്ലാവിയയുടെ 95 ശതമാനം ഘടകങ്ങളും ഇന്ത്യന് നിര്മിതമായതിനാല് വിലയില് ഇതു പ്രതിഫലിക്കുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടര് സാക് ഹോളിസ് പറഞ്ഞു. കാറിനകത്തെ സൗകര്യങ്ങള്, രൂപകല്പന, സുരക്ഷ എന്നിവയിലെല്ലാം സ്ലാവിയ മികവു പുലര്ത്തുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.