ടാറ്റ 60 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്തു
Thursday, December 9, 2021 2:54 PM IST
കൊച്ചി: വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് അഹമ്മദാബാദ് ജൻമാർഗ് ലിമിറ്റഡിന് (എജെഎൽ) 60 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്തു.
പരമാവധി 328 എച്ച്പി കരുത്തും 3000 എൻഎം പരമാവധി ടോർക്കുമാണ് ടാറ്റ ബസിനു വാഗ്ദാനം ചെയ്യുന്നത്.
ക്ലച്ചും ഗിയർ ഷിഫ്റ്റിംഗും ഇല്ലാതെ ക്ഷീണരഹിതമായ ഡ്രൈവിംഗ് അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന അൾട്രാ അർബൻ 9/9 ഇ-ബസുകളിൽ 24 സീറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദ് മേയർ കിരിത്കുമാർ പർമറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.