വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയം കുറയ്ക്കാനാകുമെന്നു വിദഗ്ധര്‍
Tuesday, May 18, 2021 4:12 PM IST
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയം കുറയ്ക്കാനാകുമെന്നു വിദഗ്ധര്‍. കോംപ്രഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷ്വറന്‍സ് പോളിസികള്‍ക്ക് പകരം തേര്‍ഡ് പാര്‍ട്ടി, തീപിടിത്തം, മോഷണം എന്നിവയ്ക്ക് പരിരക്ഷ നല്കുന്ന പ്രത്യേക ഇന്‍ഷ്വറന്‍സ് പോളിസികള്‍ എടുത്താല്‍ 50 ശതമാനം വരെ ചെലവ് കുറയ്ക്കാമെന്നു പോളിസി ബസാര്‍ ഡോട്ട് കോം മോട്ടോര്‍ ഇന്‍ഷ്വറന്‍സ് വിഭാഗം മേധാവി ഉത്പാല് രമന് ശര്‍മ പറഞ്ഞു.
1200 സിസി സെഡാന് കാറിന്റെ ഫുള്‍ കോംപ്രഹെന്‍സീവ് പോളിസിക്കായി 15,000- 18,000 രൂപയാണ് ഇന്‍ഷ്വറന്‍സ് പ്രീമിയം. എന്നാല്‍ ഫ്യൂച്ചര്‍ ജനറാലി, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ്, ഡിജിറ്റ് പോലുള്ളവര്‍ നല്കുന്ന പ്രത്യേക പോളിസി പ്രകാരം ഇതു 4,500 - 5,500 രൂപ വരെയായി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.