ഇ​ന്ത്യ​ൻ നി​ർ​മി​ത ജീ​പ്പ് റാം​ഗ്ല​റി​ന് 53.90 ല​ക്ഷം
ഇ​ന്ത്യ​ൻ നി​ർ​മി​ത ജീ​പ്പ് റാം​ഗ്ല​റി​ന് 53.90 ല​ക്ഷം
മും​​​ബൈ: ഇ​​​ന്ത്യ​​​യി​​​ൽ നി​​​ർ​​​മി​​​ച്ച ജീ​​​പ്പ് റാം​​​ഗ്ല​​​ർ വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി. വി​​​ല 53,90,000 രൂ​​​പ. റാം​​​ഗ്ല​​​റി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​നം ജീ​​​പ്പ് ഇ​​​ന്ത്യ ആ​​​രം​​​ഭി​​​ച്ച​​​തു ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ്. ജീ​​​പ്പി​​​ന്‍റെ 80 -ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി റാം​​​ഗ്ല​​​റി​​​ന്‍റെ ഒ​​​രു ലോ​​​ഞ്ച് എ​​​ഡി​​​ഷ​​​നും ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.


അ​​​ണ്‍​ലി​​​മി​​​റ്റ​​​ഡ്, റൂ​​​ബി​​​ക്കോ​​​ണ്‍ പ​​​തി​​​പ്പു​​​ക​​​ളി​​​ൽ പു​​​തി​​​യ റാം​​​ഗ്ല​​​ർ ല​​​ഭ്യ​​​മാ​​​ണ്. ര​​​ണ്ട് ഇ​​​ന​​​ങ്ങ​​​ളും ബി​​​എ​​​സ് 6, 2.0 ലി​​​റ്റ​​​ർ, ഇ​​​ൻ-​​​ലൈ​​​ൻ 4- സി​​​ലി​​​ണ്ട​​​ർ, ട​​​ർ​​​ബോ പെ​​​ട്രോ​​​ൾ പ​​​വ​​​ർ ട്രെ​​​യി​​​ൻ ക​​​രു​​​ത്തോ​​​ടു​​​കൂ​​​ടി​​​യ​​​വ​​​യാ​​​ണ്.