മാരുതി സുസുക്കി സ്വിഫ്റ്റ് ഫേസ് ലിഫ്റ്റ് എത്തി; വില 5.73 ലക്ഷം മുതല്‍
മാരുതി സുസുക്കി സ്വിഫ്റ്റ് ഫേസ് ലിഫ്റ്റ് എത്തി; വില 5.73 ലക്ഷം മുതല്‍
2005ല്‍ പുറത്തിറങ്ങിയതു മുതല്‍ മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് ആണ് സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് കമ്പനി പുറത്തിറക്കി. 5.73 ലക്ഷം മുതലാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

കാര്യമായ രൂപമാറ്റങ്ങളോടെയാണ് പുതിയ സ്വിഫ്റ്റ് എത്തിയിരിക്കുന്നത്.

സില്‍വര്‍ ഫിനിഷോടു കൂടെയെത്തുന്ന പുതിയ ഗ്രില്‍, ഡ്യുവല്‍ ടോണ്‍ എക്‌സ്റ്റീരിയര്‍, ക്രോം ആക്‌സന്റ് എന്നിങ്ങനെ ചില ശ്രദ്ധേയമായ രൂപമാറ്റങ്ങളോടെയാണ് പുതിയ മോഡല്‍ എത്തുന്നത്.

പഴയ 1.2 ലിറ്റര്‍ കെ സീരിസ് എന്‍ജിനു പകരം ബലേനോയില്‍ നല്‍കിയിരിക്കുന്ന 1.2 ലിറ്റര്‍ ഡ്യൂവല്‍ ജെറ്റ് വിവിറ്റി പെട്രോള്‍ എന്‍ജിന്‍ സഹിതമാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. 6000 ആര്‍പിഎമ്മില്‍ 88 ബിഎച്ച്പി കരുത്തും 4200 ആര്‍പിഎമ്മില്‍ പരമാവധി 113 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ് ഈ എന്‍ജിന്‍.

എമിഷന്‍ കുറയ്ക്കുന്നതിനായി എക്‌സോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍ -ഇജിആര്‍ ഫീച്ചറും നല്‍കിയിരിക്കുന്നു. മാനുവല്‍ മോഡല്‍ 23.2 കിലോമീറ്ററും ഓട്ടമാറ്റിക് മോഡല്‍ 23.76 കിലോമീറ്ററും ഇന്ധനക്ഷമത നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.


ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഫോള്‍ഡബിള്‍ റിയര്‍വ്യൂ മിററുകള്‍, 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയോടെയെത്തുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍.

സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ അടക്കമുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ടു ചെയ്യുന്നു.

ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ്, എയര്‍ബാഗ്, വലിയ ബ്രേക്ക് തുടങ്ങിയവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍.

മൂന്നു ഡ്യുവല്‍ ടോണ്‍ കളറുകളില്‍ വാഹനം ലഭ്യമാകും. പേള്‍ ആര്‍ക്ടിക് വൈറ്റ് - പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫ്, സോളിഡ് ഫയര്‍ റെഡ് - പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫ്, പേള്‍ മെറ്റലിക് മിഡ്‌നൈറ്റ് ബ്ലൂ - പേള്‍ ആര്‍ക്ടിക് വൈറ്റ് റൂഫ് എന്നിവയാണ് മൂന്നു കളര്‍ ഓപ്ഷനുകള്‍.