പു​ത്ത​ന്‍ ക്രെ​റ്റ​യു​ടെ ബു​ക്കിം​ഗ് 1,15,000 ക​ട​ന്നു
കൊ​​​ച്ചി: ഈ ​​​വ​​​ര്‍​ഷം വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യ പു​​​ത്ത​​​ന്‍ ക്രെ​​​റ്റ​​​യു​​​ടെ ബു​​​ക്കിം​​​ഗ് 1,15,000 ക​​​ട​​​ന്ന​​​താ​​​യി ഹ്യൂ​​​ണ്ടാ​​​യി മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ്. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ ക്രെ​​​റ്റ​​​യു​​​ടെ മൊ​​​ത്തം ആ​​​ഭ്യ​​​ന്ത​​​ര വി​​​ല്‍​പ​​​ന 5.20 ല​​​ക്ഷം യൂ​​​ണി​​​റ്റാ​​​ണ്. 2020 ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ പാ​​​സ​​​ഞ്ച​​​ര്‍ വാ​​​ഹ​​​ന വി​​​പ​​​ണി വി​​​ഹി​​​തം 17.6 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ​​മാ​​​സം മൊ​​​ത്തം 12,325 യൂ​​​ണി​​​റ്റ് വി​​​ല്‍​പ​​​ന​​​യാ​​​ണ് ക്രെ​​​റ്റ നേ​​​ടി​​യ​​ത്.

2020 ക​​​ല​​​ണ്ട​​​ര്‍ വ​​​ര്‍​ഷ​​​ത്തി​​​ല്‍ എ​​​സ്‌​​​യു​​​വി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഹ്യു​​​ണ്ടാ​​​യി​​​യു​​​ടെ വി​​​പ​​​ണി വി​​​ഹി​​​തം 26 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ര്‍​ന്നു. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ വി​​​ല്‍​പ​​ന​​​യി​​​ല്‍ 60 ശ​​​ത​​​മാ​​​ന​​​വും ഡീ​​​സ​​​ലി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന വേ​​​രി​​​യ​​​ന്‍റു​​​ക​​​ള്‍​ക്കാ​​​ണെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം. ഓ​​​ണ്‍​ലൈ​​​ന്‍ വി​​​ല്‍​പ​​ന​​​യ്ക്കാ​​​യി ആ​​​രം​​​ഭി​​​ച്ച ക്ലി​​​ക്ക് ടു ​​​ബൈ എ​​​ന്ന സം​​​രം​​​ഭ​​​വും ഏ​​​റെ വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ലൂ​​​ടെ 1,100 ബു​​​ക്കിം​​​ഗു​​​ക​​​ള്‍ ക്രെ​​​റ്റ​​​യ്ക്കാ​​​യി ഹ്യു​​​ണ്ടാ​​​യി നേ​​​ടി​​​യെ​​​ടു​​​ത്ത​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.