വാ​ഹ​ന ചാ​ർ​ജ​ർ: എംജി മോ​ട്ടോ​റും ടാ​റ്റയും ക​രാ​റിൽ
മും​​​ബൈ: വൈ​​​ദ്യു​​​തിവാ​​​ഹ​​​ന ചാ​​​ർ​​​ജ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് എം​​ജി മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ​​​യും ടാ​​​റ്റ പ​​​വ​​​റും ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ടു. എം​​​ജി മോ​​​ട്ടോ​​​ർ ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ ടാ​​​റ്റാ പ​​​വ​​​ർ 50 കി​​​ലോ​​​വാ​​​ട്ട് ഡി​​​സി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ചാ​​​ർ​​​ജ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും. മ​​​റ്റ് ഇ​​വി ചാ​​​ർ​​​ജിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യും. എം​​ജി മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റും എം​​ഡി​​​യു​​​മാ​​​യ രാ​​​ജീ​​​വ്, ​ടാ​​​റ്റ പ​​​വ​​​ർ സി​​ഇ​​ഒ​​​യും എം​​ഡി​​​യു​​​മാ​​​യ പ്ര​​​വീ​​​ർ സി​​​ൻ​​​ഹ എ​​​ന്നി​​​വ​​​ർ ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പി​​​ട്ടു.

സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് 50 കി​​​ലോ​​​വാ​​​ട്ട് ഡി​​​സി ചാ​​​ർ​​​ജ​​​റു​​​ക​​​ൾ, എം​​ജി സെ​​​ഡ്എ​​​സ് വൈ​​​ദ്യു​​​തി വാ​​​ഹ​​​ന ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും സി​​​സി​​എ​​​സ്/ സി, ​​​എ​​​ച്ച്എ ​ഡെ​​​മോ ചാ​​​ർ​​​ജിം​​​ഗ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ള്ള മ​​​റ്റു വൈ​​​ദ്യു​​​തി വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കാം.


എം​​​ജി മോ​​​ട്ടോ​​റി​​​ന്‍റെ ന്യൂ​​​ഡ​​​ൽ​​​ഹി-​​എ​​​ൻ​​സി​​​ആ​​​ർ മും​​​ബൈ, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ബം​​​ഗ​​​ളൂ​​​രു, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലു​​​ള്ള ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​ക​​​ളി​​​ലാ​​​യി 10 സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് 50 കി​​​ലോ​​​വാ​​​ട്ട് ചാ​​​ർ​​​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ണ്ട്. ഈ ​​​സൗ​​​ക​​​ര്യം കൂ​​​ടു​​​ത​​​ൽ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. ടാ​​​റ്റ പ​​​വ​​​ർ 19 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ 180 ചാ​​​ർ​​​ജിം​​​ഗ് പോ​​​യി​​​ന്‍റു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.