വാഹനങ്ങൾക്ക് 20 വർഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട വർഷം
ന്യൂ​ഡ​ൽ​ഹി: ഇ​രു​പ​തു​ വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട വ​ർ​ഷ​മാ​യി 2019 ഇ​ന്ത്യ​യി​ലെ വാ​ഹ​ന​ക്ക​ന്പ​നി​ക​ൾ​ക്ക്. എ​ല്ലാ​വി​ഭാ​ഗം വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​ല്പ​ന താ​ഴോ​ട്ടു​പോ​യി. മൊ​ത്തം വി​ല്പ​ന​യി​ൽ 13.8 ത​മാ​നം ഇ​ടി​വു​ണ്ടാ​യി. ര​ണ്ടു​ ദ​ശ​ക​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മോ​ശം വി​ല്പ​ന​യി​ടി​വാ​ണി​ത്.
കാ​റു​ക​ൾ അ​ട​ക്കം യാ​ത്രാ​വാ​ഹ​ന വി​ല്പ​ന 12.75 ശ​ത​മാ​ന​വും ടൂ​വീ​ല​ർ വി​ല്പ​ന 14.19 ശ​ത​മാ​ന​വും ഇ​ടി​ഞ്ഞു.

ഡി​സം​ബ​റി​ലെ വി​ല്പ​ന​ക്ക​ണ​ക്കും പ്ര​ത്യാ​ശ​യ്ക്കു വ​ക​ന​ൽ​കി​യി​ല്ല. യാ​ത്രാ​വാ​ഹ​ന വി​ല്പ​ന 1.24 ശ​ത​മാ​നം കു​റ​ഞ്ഞ് 2,35,786 ആ​യി. കാ​ർ വി​ല്പ​ന​യി​ൽ 8.4 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. വാ​ണി​ജ്യ വാ​ഹ​ന വി​ല്പ​ന 12.32 ശ​താ​നം ഇ​ടി​ഞ്ഞ് 66,622-ലെ​ത്തി. ടൂ​വീ​ല​ർ വി​ല്പ​ന 16.6 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 10,50,038 ആ​യി. ത്രീ​വീ​ല​ർ വി​ല്പ​ന മാ​ത്ര​മാ​ണ് അ​ല്​പം മെ​ച്ച​പ്പെ​ട്ട​ത്. 22.1 ശ​ത​മാ​നം വ​ള​ർ​ന്ന് 53,297 ആ​യി. ഡി​സം​ബ​റി​ൽ എ​ല്ലാ​യി​ന​ങ്ങ​ളും​കൂ​ടി 14,05,770 വാ​ഹ​ന​ങ്ങ​ൾ വി​റ്റെ​ന്ന് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് (സി​യാം) പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ൽ പ​റ​യു​ന്നു.

ബി​എ​സ് 6 ന​ട​പ്പാ​കു​ന്പോ​ൾ വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല പ​ത്തു​ ശ​ത​മാ​നം​വ​രെ കൂ​ടാ​നി​ട​യു​ണ്ടെ​ന്ന് സി​യാം പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ വ​ധേ​ര പ​റ​ഞ്ഞു.

2019-ൽ ​കാ​റു​ക​ളു​ടെ വി​ല്പ​ന 18.91 ശ​ത​മാ​നം കു​റ​ഞ്ഞ​പ്പോ​ൾ യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ൾ​ക്ക് 4.78 ശ​ത​മാ​നം വി​ല്പ​ന വ​ർ​ധി​ച്ചു. യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ൾ​ക്കു പൊ​തു​വേ ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ-​ഡി​സം​ബ​റി​ൽ മൊ​ത്തം യാ​ത്രാ​വാ​ഹ​ന വി​ല്പ​ന​യി​ൽ 39 ശ​ത​മാ​നം യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടേ​താ​യി​രു​ന്നു. ത​ലേ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 13 ശ​ത​മാ​ന​മാ​യി​രു​ന്ന പ​ങ്കാ​ണ് മൂ​ന്നു മ​ട​ങ്ങോ​ള​മാ​യ​ത്.