ഫോക്സ്വാഗണ് പോളോയ്ക്ക് പത്തു വയസ്
Saturday, August 17, 2019 4:47 PM IST
കൊച്ചി: ഫോക്സ്വാഗണ് ഇന്ത്യയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ പോളോയ്ക്ക് പത്തു വയസ്. രൂപകല്പനകൊണ്ട് ശ്രദ്ധേയമായ ഫോക്സ്വാഗണ് പോളോ ഏറ്റവും സുരക്ഷിതമായ കാറിനുള്ള ഫോർ-സ്റ്റാർ ഗ്ലോബൽ എൻസിഎപി സർട്ടിഫിക്കേഷൻ നേടിയിട്ടുണ്ട്.
2009ൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ചു തുടങ്ങിയ പോളോയുടെ തുടക്കം 1.6 ലിറ്റർ എംപിഐ, 1.2 ലിറ്റർ ടിഡിഐ മോഡലുകളുമായിട്ടായിരുന്നു. പിന്നീട് ജിറ്റി ടിഎസ്ഐ, ജിറ്റി ടിഡിഐ, ജിറ്റിഐ മോഡലുകൾ കൂടി പുറത്തിറങ്ങി. ആഗോളതലത്തിൽ 1.4 കോടി പോളോ കാറുകൾ വിറ്റഴിച്ചതായി ഫോക്സ്വാഗണ് പാസഞ്ചർ കാർസ് ഡയറക്ടർ സ്റ്റെഫൻ നാപ്പ് പറഞ്ഞു. പ്രീമിയം കോപാക്ട് കാർ വിഭാഗത്തിൽ ഏറ്റവും മികച്ചതായി കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി ജെഡി പവർ തെരഞ്ഞെടുത്തത് പോളോയെയാണ്.