തിയാഗോ, ടിഗോർ എന്നിവയുടെ പുതിയ ജെടിപി പതിപ്പുകൾ വിപണിയിൽ
മും​​ബൈ: ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​ന്‍റെ​​യും ജ​​യെം ഓ​​ട്ടോ​​മോ​​ട്ടീ​​വ്സി​​ന്‍റെ​​യും സം​​യു​​ക്ത സം​​രം​​ഭ​​മാ​​യ ജെ​​ടി സ്പെ​​ഷ​​ൽ വെ​​ഹി​​ക്കി​​ൾ​​സ് തി​​യാ​​ഗോ, ടി​​ഗോ​​ർ എ​​ന്നി​​വയു​​ടെ പു​​തി​​യ പ​​തി​​പ്പു​​ക​​ളാ​​ണ് വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

ആ​​ക​​ർ​​ഷ​​ക​​മാ​​യ നി​​റ​​ങ്ങ​​ളി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച ജെ​​ടി​​പി മോ​​ഡ​​ലു​​ക​​ളു​​ടെ പ്ര​​ധാ​​ന പ്ര​​ത്യേ​​ക​​ത​​ക​​ൾ ഓ​​ട്ടോ ഫോ​​ൾ​​ഡ് ഒൗ​​ട്ട്സൈ​​ഡ് മി​​റ​​റു​​ക​​ൾ, പി​​യാ​​നോ ബ്ലാ​​ക്ക് ഷാ​​ർ​​ക്ക് ഫി​​ൻ ആ​​ന്‍റി​​ന, ഫു​​ള്ളി ഓ​​ട്ടോ​​മാ​​റ്റി​​ക് ക്ലൈ​​മ​​റ്റ് ക​​ൺ​​ട്രോ​​ൾ, 7 ഇ​​ഞ്ച് ട​​ച്ച് സ്ക്രീ​​ൻ ഇ​​ൻ​​ഫോ​​ടെ​​യ്ൻ​​മെ​​ന്‍റ് സി​​സ്റ്റം, ഹ​​ർ​​മ​​ൻ സൗ​​ണ്ട് സി​​സ്റ്റം എ​​ന്നി​​വ​​യാ​​ണ്.

ടാ​​റ്റ​​യു​​ടെ 1.2 ലി​​റ്റ​​ർ പെ​​ട്രോ​​ൾ എ​​ൻ​​ജി​​നാ​​ണ് ഇ​​രു മോ​​ഡ​​ലു​​ക​​ളു​​ടെ​​യും ക​​രു​​ത്ത്. എ​​ന്നാ​​ൽ, എ​​ൻ​​ജി​​ൻ റേ​​സിം​​ഗി​​ന് ഉ​​ത​​കു​​ന്ന വി​​ധ​​ത്തി​​ൽ ജ​​യെം ഓ​​ട്ടോ​​മോ​​ട്ടീ​​വ് ട്യൂ​​ൺ ചെ​​യ്തി​​ട്ടു​​ണ്ട്. നാ​​ച്വ​​റ​​ലി ആ​​സ്പി​​രേ​​റ്റ​​ഡ് സ്റ്റേ​​റ്റി​​ൽ 85 പി​​എ​​സ് പ​​വ​​റി​​ൽ 114 എ​​ൻ​​എം ആ​​ണ് സാ​​ധാ​​ര​​ണ എ​​ൻ​​ജി​​ൻ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ക. എ​​ന്നാ​​ൽ, ജെ​​ടി​​പി​​യി​​ൽ 114 പി​​എ​​സ് പ​​വ​​റി​​ൽ 150 എ​​ൻ​​എം ടോ​​ർ​​ക്കാ​​ണ് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ക.


വി​​ല: തി​​യാ​​ഗോ ജെ​​ടി​​പി - 6.69 ല​​ക്ഷം രൂ​​പ, ടി​​ഗോ​​ർ ജെ​​ടി​​പി 7.59 ല​​ക്ഷം രൂ​​പ. വി​​ല​​യി​​ൽ പ​​ഴ​​യ തി​​യാ​​ഗോ ജെ​​ടി​​പി​​യെ​​ക്കാ​​ൾ 30,000 രൂ​​പ​​യും പ​​ഴ​​യ ടി​​ഗോ​​ർ ജെ​​ടി​​പി​​യെ​​ക്കാ​​ൾ 20,000 രൂ​​പ​​യും പു​​തി​​യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ലു​​ണ്ട്.